കൊറോണ വൈറസ് ബീറ്റ വകഭേദത്തിനെതിരെ കൂടുതല്‍ ഫലപ്രദമായ വാക്സിന്‍ ഉല്‍പാദിപ്പിക്കാനുള്ള ബൂസ്റ്റര്‍ പരീക്ഷണവുമായി ആസ്ട്രസെനേക
ലന്‍ഡന്‍: (www.kvartha.com 28.06.2021) ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ ബീറ്റ വകഭേദത്തിനെതിരെ ബൂസ്റ്റര്‍ പരീക്ഷണവുമായി ആസ്ട്രസെനേകയും ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും. ദക്ഷിണാഫ്രികയില്‍ ആദ്യമായി കണ്ടെത്തിയ ബീറ്റ വകഭേദത്തെ നേരിടാന്‍ കൂടുതല്‍ ഫലപ്രദമായ ബൂസ്റ്റര്‍ വാക്സിന്‍ ഉല്‍പാദിപ്പിക്കാനാണ് പരീക്ഷണം.
ബീറ്റ വകഭേദത്തെ നേരിടാനായി സ്പൈക് പ്രോടീനില്‍ ജനിതക മാറ്റം വരുത്തിയാണ് പുതിയ ബൂസ്റ്റര്‍ വാക്സിന്‍ വികസിപ്പിച്ചത്. AZD816 എന്ന പേരിലറിയപ്പെടുന്ന പുതിയ വാക്സിന്‍ ആസ്ട്രസെനേകയുടെ നിലവിലെ വാക്സിന്റെ സമാന അടിസ്ഥാന ഘടനയുള്ളതാണ്.
ബ്രിടന്‍, ദക്ഷിണാഫ്രിക, ബ്രസീല്‍, പോളണ്ട് എന്നിവിടങ്ങളിലെ 2250 പേരിലാണ് പരീക്ഷണം നടക്കുന്നത്. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവരും വാക്സിന്‍ സ്വീകരിക്കാത്തവരും പരീക്ഷണത്തിന്റെ ഭാഗമാകുന്നുണ്ട്.
Keywords: News, World, London, COVID-19, Vaccine, Trending, Technology, Health, Business, Finance, AstraZeneca Tests Booster Vaccine Against Beta Variant Of Covid
Powered by Info News For You

Comments
Post a Comment