ആര്‍ ബാലകൃഷ്ണ പിള്ളക്കും കെആര്‍ ഗൗരിയമ്മക്കും സ്മാരകം നിര്‍മിക്കാന്‍ വന്‍ തുക വകയിരുത്തി ബജറ്റ്

കേരളം: (www.evisionnews.co) ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്ന രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ അന്തരിച്ച മുന്‍ മന്ത്രിമാരായ കെആര്‍ ഗൗരിയമ്മയ്ക്കും ആര്‍ ബാലകൃഷ്ണ പിള്ളക്കും സ്മാരകം നിര്‍മിക്കാന്‍ വന്‍ തുക വകയിരുത്തി. കെആര്‍ ഗൗരിയമ്മയ്ക്കും ആര്‍ ബാലകൃഷ്ണ പിള്ളയ്ക്കും സ്മാരകം പണിയാന്‍ രണ്ട് കോടി വീതം മാറ്റിവെക്കുന്നുവെന്നാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റില്‍ പറയുന്നത്.

കഴിഞ്ഞ ബജറ്റില്‍ കെഎം മാണിക്ക് സ്മാരകം പണിയാനും തുക മാറ്റിവെച്ചിരുന്നു. കേരള രാഷ്ട്രീയത്തിലെ ഉജ്വല വ്യക്തിത്വമായിരുന്ന കെആര്‍ ഗൗരിയമ്മയ്ക്ക് ഉചിതമായ സ്മാരകം നിര്‍മിക്കാന്‍ രണ്ടു കോടി വകയിരുത്തുന്നുവെന്ന് പറഞ്ഞ ധനമന്ത്രി ആറു പതിറ്റാണ്ടിലേറെ സംസ്ഥാന രാഷ്ട്രീയത്തിലും സാമൂഹ്യ രംഗത്തും നിറഞ്ഞു നിന്ന ആര്‍ ബാലകൃഷ്ണ പിള്ളയ്ക്ക് സ്വന്തം മണ്ഡലമായ കൊട്ടാരക്കരയില്‍ സ്മാരകം നിര്‍മ്മിക്കാന്‍ 2 കോടി വകയിരുത്തുന്നുവെന്നും പറഞ്ഞു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?