ഇൻഡ്യൻ ഓപെനെർ രോഹിതും ന്യൂസീലൻഡ് പേസ് ബൗളർ ബോള്‍ടും തമ്മിലുള്ള മത്സരത്തിനായി കാത്തിരിക്കുന്നു: സെവാഗ്
ന്യൂഡൽഹി: (www.kvartha.com 12.06.2021) ജൂൺ 18 ന് സതാംപ്ടണിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ഇൻഡ്യൻ ഓപെനെർ രോഹിത് ശർമയും ന്യൂസീലൻഡ് പേസ് ബൗളർ ട്രെന്റ് ബോള്‍ടും തമ്മിലുള്ള മത്സരത്തിനായി താൻ കാത്തിരിക്കുകയാണെന്ന് ഇൻഡ്യയുടെ മുൻ താരം വീരേന്ദർ സെവാഗ്.
രോഹിത് ഗംഭീര ബാറ്റ്സ്മാനാണ്. ബോൾടിന്റെ ഓപെനിങ് സ്പെൽ രോഹിത് അതിജീവിച്ചാൽ പിന്നെ കാത്തിരിക്കുന്നത് ബാറ്റിങ് വിരുന്നായിരിക്കും. അദ്ദേഹം 2014-ൽ ഇൻഗ്ലൻഡിൽ ടെസ്റ്റ് മത്സരം കളിച്ചിട്ടുണ്ട്. ഇൻഗ്ലൻഡിൽ രോഹിത് റൺസ് കണ്ടെത്തുമെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. ഏതൊരു ഓപെനെറേയും പോലെ ആദ്യ 10 ഓവർ സൂക്ഷിച്ചുകളിക്കണം. തന്റെ സ്ട്രോകുകളുടെ റേഞ്ച് കാണിക്കാൻ രോഹിതിന് അവസരം ലഭിക്കുമെന്നും സെവാഗ് കൂട്ടി ചേർത്തു.
കമന്റേറ്റർമാരും മുൻ ക്രികെറ്റ് താരങ്ങളും പറയുന്നതുകേട്ട് ഋഷഭ് പന്ത് ആശങ്കപ്പെടേണ്ടെന്നും സ്വന്തം ബാറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുക മാത്രമാണ് താരം ചെയ്യേണ്ടതെന്നും സെവാഗ് വ്യക്തമാക്കി.
Keywords: News, Sports, Cricket Test, Cricket, Rohit Sharma, India, National, New Delhi, WTC Final, Trent Boult, Rohit Sharma, Virender Sehwag, WTC Final: I will be looking forward to Trent Boult vs Rohit Sharma contest, says Virender Sehwag.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment