പെട്രോൾ വില വർധനവിനെതിരെ ഡി വൈ എഫ് ഐ പ്ലകാർഡുമായി ബിജെപി സമരം! ബിജെപിയുടെ വൻ അബദ്ധത്തിൽ ട്രോൾ പെരുമഴ

ആറ്റിങ്ങൽ: (www.kvartha.com 17.06.2021) സംസ്ഥാന സർകാരിനെതിരെയുള്ള സമരത്തിൽ ബിജെപി പ്രവർത്തക കേന്ദ്ര സർകാരിനെതിരെ ഡി വൈ എഫ് ഐയുടെ പ്ലകാർഡുയർത്തി നിൽക്കുന്നത് സമൂഹ മാധ്യമങ്ങളിൽ ട്രോൾ പെരുമഴ തീർത്തു. ആറ്റിങ്ങൽ നഗരസഭയ്ക്ക് മുന്നിൽ കഴിഞ്ഞ ദിവസമായിരുന്നു വിചിത്ര സംഭവം നടന്നത്.

                                                                     
BJP strikes with DYFI placard against petrol price hike.



വനം കൊള്ളയ്‌ക്കെതിരെ ആയിരുന്നു ബിജെപി യുടെ സമരം. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടന്ന സമരത്തിൽ പത്തോളം പ്രവർത്തകരാണ് പങ്കെടുത്തത്. ഇതിൽ ഒരു വനിത പ്രവർത്തക പിടിച്ച പ്ലകാർഡിൽ 'പെട്രോള്‍ വില സെഞ്ച്വറിയടിച്ചു, പ്രതിഷേധിക്കുക, ഡി വൈ എഫ്‌ ഐ' എന്നാണ് ഉണ്ടായിരുന്നത്. പിന്നീട് ആരോ ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് പറ്റിയ അമളി തിരിച്ചറിഞ്ഞത്. ഉടൻ തന്നെ നേതാക്കൾ ഇടപെട്ട് അത് കീറിക്കളഞ്ഞു പുതിയ പ്ലകാർഡുയർത്തി.

                                                  
BJP strikes with DYFI placard against petrol price hike.



എന്നാൽ ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ട്രോളന്മാർക്ക് ചാകരയായി. നേതാക്കളും ഈ വിഷയം ഏറ്റെടുത്തതോടെ സമൂഹ മാധ്യമങ്ങളിൽ ചൂടുള്ള ചർചയായി. മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്, വി കെ പ്രശാന്ത് എംഎൽഎ, ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് റഹീം തുടങ്ങിയവർ ഫേസ്ബുക്കിലൂടെ പരിഹാസമുയർത്തി.


'ആ കുട്ടിയെ ട്രോളുന്നതിൽ അർഥമില്ല. പെട്രോൾ വില വർധനയ്ക്കെതിരെ ആ കുട്ടിയുടെ ഉള്ളിലും പ്രതിഷേധമുണ്ട്. രാജ്യത്താകമാനം ബിജെപി പ്രവർത്തകർ തങ്ങളുടെ ഉള്ളിൽ അടക്കിപ്പിടിക്കുന്ന ആ പ്രതിഷേധമാണ്, അബദ്ധത്തിലെങ്കിലും അവർ ഉയർത്തിപ്പിടിച്ചത്. ഇത് അല്ലെങ്കിൽ എങ്ങനെ ഇത് സംഭവിച്ചു? മറിച്ചൊരു വിശദീകരണം തരാൻ ആർക്കെങ്കിലും കഴിയുമോ?' - എന്നായിരുന്നു തോമസ് ഐസകിന്റെ ഫേസ്ബുക് പോസ്റ്റ്.


കേന്ദ്ര സർകാരിനെ തന്നെ പരിഹാസത്തിലാക്കുന്ന ട്രോൾ പെരുമഴ ബിജെപിക്കും നാണക്കേടായി.

Keywords: Kerala, Thiruvananthapuram, Protest, Protesters, BJP, DYFI, Troll, Social Media, Viral, Government, Central Government, State, COVID-19, Petrol Price, Thomas Issac, MLA, Minister, Facebook, BJP strikes with DYFI placard against petrol price hike.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?