'ലൂസിഫറി'ന് ശേഷം പൃഥിരാജ് സംവിധാനത്തില്‍ 'ബ്രോ ഡാഡി'യിലൂടെ വീണ്ടും നായകനായി മോഹന്‍ലാല്‍

കൊച്ചി: (www.kasargodvartha.com 19.06.2021) ലൂസിഫര്‍ എന്ന ചിത്രത്തിന് ശേഷം 'ബ്രോ ഡാഡി' എന്ന ചിത്രത്തിലൂടെ വീണ്ടും സംവിധായകനാകാന്‍ ഒരുങ്ങുകയാണ് നടന്‍ പൃഥ്വിരാജ്. മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ് മുഴുനീള കഥാപാത്രമായി അഭിനയിക്കുന്നുണ്ട് എന്ന പ്രത്യേകതയുമുണ്ട്. കല്യാണി പ്രിയദര്‍ശന്‍, മീന എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ശ്രീജിത്ത് എനും ബിബിന്‍ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. 

ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. അഭിനന്ദന്‍ രാമാനുജം ആണ് ചിത്രത്തിന്റെ ഛായഗ്രാഹകന്‍. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സിദ്ധു പനയ്ക്കല്‍ ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ചിത്രീകരണം ഉടന്‍ തുടങ്ങുമെന്നും പൃഥ്വിരാജ് അറിയിച്ചു. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് മുമ്പ് താന്‍ മറ്റൊരു ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണെന്ന് കഴിഞ്ഞദിവസം പൃഥ്വിരാജ് പറഞ്ഞിരുന്നു

Kochi, News, Kerala, Top-Headlines, Actor, Cinema, Entertainment, After 'Lucifer', Mohanlal will hero again in 'Bro Daddy' directed by Prithviraj

Keywords: Kochi, News, Kerala, Top-Headlines, Actor, Cinema, Entertainment, After 'Lucifer', Mohanlal will hero again in 'Bro Daddy' directed by Prithviraj



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?