തിരുവനന്തപുരം അഞ്ചുതെങ്ങില്‍ വള്ളം മറിഞ്ഞ് മീന്‍പിടുത്തക്കാരന്‍ മരിച്ചു
തിരുവനന്തപുരം: (www.kvartha.com 23.06.2021) തിരുവനന്തപുരം അഞ്ചുതെങ്ങില്‍ വള്ളം മറിഞ്ഞ് മീന്‍പിടുത്തക്കാരന്‍ മരിച്ചു. മാമ്പള്ളി സ്വദേശി വിന്‍സെന്റ് (58) ആണ് മരിച്ചത്. ചെറുവള്ളത്തില്‍ മത്സ്യബന്ധനത്തിന് പോയവരാണ് അപകടത്തില്‍പ്പെട്ടത്.
ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ട മറ്റ് നാല് പേര്‍ നീന്തി രക്ഷപ്പെട്ടു. തിരയില്‍പ്പെട്ട വിന്‍സെന്റിനെ കാണാതാവുകയായിരുന്നു. വ്യാപകമായി നടത്തിയ തെരച്ചിലിലാണ് വിന്‍സെന്റിന്റെ മൃതദേഹം കണ്ടെത്തിയത്.
Keywords: Thiruvananthapuram, News, Kerala, Fishermen, Accident, Death, Missing, Thiruvananthapuram: Fisherman dies in boat accident
Powered by Info News For You

Comments
Post a Comment