പൊലീസ് പിടികൂടി സൂക്ഷിക്കുന്ന വാഹനത്തിൽ നിന്നും ബാറ്റെറിയും സ്പെയർ പാട്സും അടിച്ചുമാറ്റി വന്ന നാലംഗ സംഘത്തെ കൈയ്യോടെ പൊക്കി
ചട്ടഞ്ചാൽ: (www.kasargodvartha.com 28.09.2021) പൊലീസ് പിടികൂടി സൂക്ഷിക്കുന്ന വാഹനത്തിൽ നിന്നും ബാറ്റെറിയും സ്പെയർ പാട്സും അടിച്ചുമാറ്റി വന്ന നാലംഗ സംഘത്തെ കൈയ്യൊടെ മേൽപറമ്പ് പൊലീസ് പിടികൂടി. ചട്ടഞ്ചാൽ ദേശീയ പാതയ്ക്കരികിലെ ഡംപിങ്ങ് യാർഡിൽ പൊലീസ് കസ്‌റ്റഡിയിലെടുത്ത് സൂക്ഷിക്കുന്ന വാഹനങ്ങളിൽ നിന്നാണ് ബാറ്റെറികളും സ്പെയർ പാർട്‌സുകളും അടിച്ചുമാറ്റി കൊണ്ടിരുന്നത്.
Powered by Info News For You
മോഷണവിവരം അറിഞ്ഞ് പൊലീസ് നിരീക്ഷണം നടത്തി വരുന്നതിനിടെ വീണ്ടും മോഷ്ടിക്കാനെത്തിയ നാലുപേരെയാണ് കൈയ്യോടെ പൊക്കിയത്. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ശമ്മാസ് (19), മുഹമ്മദ് അബ്ദുല്ല റിഫാഅത് (20), മുഹമ്മദ് ശാ (20), മുഹമ്മദ് മാഹിൻ ഫത്വാശ് (19) എന്നിവരെയാണ് മേൽപറമ്പ് എസ് ഐ, എസ് ബൈജുവും സംഘവും അറസ്റ്റ് ചെയ്‌തത്. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഉപക്ഷേിച്ച മാരുതി കാറും കസ്‌റ്റഡിയിലെടുത്തു.
ഞായറാഴ്‌ച പുലർചെയാണ് ഇവർ സ്‌പെയർ പാർട്‌സുകൾ മോഷ്ടിക്കാനെത്തിയത്. മേൽപറമ്പ് എസ് ഐക്ക് പുറമേ എസ് ഐ മാരായ കെ വി മുരളി, ജയചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ വി മധു, രാജേഷ് കുമാർ ബാവിക്കര, കെ വി രാജേന്ദ്രൻ, എം സുരേഷ്, കെ ഹരീന്ദ്രൻ, സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘമാണ് പ്രതികളെ പിടികൂടിയത്.
മോഷ്ടിക്കാനുള്ള ആയുധങ്ങളായ ജാകിലിവർ, കമ്പി തുടങ്ങിയവയും ഇവരിൽ നിന്നും പിടിച്ചെടുത്തു. അറസ്റ്റിലായവർക്ക് മറ്റു കേസുകളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.

Keywords: Kerala, Kasaragod, News, Top-Headlines, Melparamba, Police, Case, Thief, Thieves, Car, Robbery, Chattanchal, National highway, Police arrested a gang of four for stealing batteries and spare parts from vehicles seized by the police.
Powered by Info News For You

Comments
Post a Comment