പാര്‍ടികള്‍ കൊഴുപ്പിക്കാന്‍ നൃത്തപരിപാടികള്‍ക്കൊപ്പം കാതടിപ്പിക്കുന്ന പാട്ടിന്റെയും ബഹളങ്ങളുടെയും ഇടയില്‍ വന്യജീവികളും; അപകടകരമായ പുതിയൊരു ട്രെന്‍ഡുമായി പാക് സെലിബ്രിറ്റികള്‍, വിവാദം കനത്തതോടെ പ്രതിഷേധവുമായി വിവിധ സംഘടനകള്‍
ലാഹോര്‍: (www.kvartha.com 27.06.2021) അപകടകരമായ പുതിയൊരു ട്രെന്‍ഡുമായി പാക് സെലിബ്രിറ്റികള്‍. ലൈറ്റുകളും സംഗീതവും സമന്വയിപ്പിച്ചും നൃത്തപരിപാടികള്‍ ഉള്‍പെടുത്തിയും പൂക്കളും വര്‍ണ ബലൂണുകളും കൊണ്ട് ചമയിച്ചുള്ള അലങ്കാരങ്ങളും ഉപയോഗിച്ചുള്ള പാര്‍ടികള്‍ക്കിടയിലേക്കാണ് അപകടകരമായ പുതിയ ആശയവുമായി സെലിബ്രിറ്റികള്‍ രംഗത്തെത്തിയിരിക്കുന്നത്. ആഘോഷപാര്‍ടികള്‍ കൊഴുപ്പിക്കാന്‍ നൃത്തപരിപാടികള്‍ക്കൊപ്പം കാതടിപ്പിക്കുന്ന പാട്ടിന്റെയും ബഹളങ്ങളുടെയും ഇടയിലേക്ക് വന്യജീവികളെ കൂടി പ്രദര്‍ശിപ്പിക്കുകയാണ് പാകിസ്താനില്‍ സെലിബ്രിറ്റികള്‍.
പാക് സെലിബ്രിറ്റിയായ സൂസന്‍ ഖാന്‍ ഈയിടെ ജന്മദിനാഘോഷം സംഘടിപ്പിച്ചപ്പോള്‍ പാര്‍ടിയിലേക്ക് കൊണ്ടുവന്നത് ഒരു പെണ്‍സിംഹത്തെയായിരുന്നു. ഉച്ചത്തിലുള്ള പാട്ടിന്റെയും അലോസരപ്പെടുത്തുന്ന ബഹളങ്ങളുടെയും ഇടയില്‍ സിംഹത്തെ ചങ്ങലക്കിട്ട് ഇരുത്തിയതിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. സൂസന്‍ ഖാന്‍ തന്നെ ദൃശ്യങ്ങള്‍ പങ്കുവെച്ചുവെങ്കിലും വിവാദമായതോടെ ഒഴിവാക്കി.
പിന്നാലെ മൃഗങ്ങളെ പാര്‍ടിക്ക് കൊണ്ടുവരുന്നതിനെതിരെ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രൊജക്റ്റ് സേവ് അനിമല്‍സ് ഉള്‍പെടെയുള്ള സംഘടനകള്‍. ആഘോഷങ്ങള്‍ക്ക് തങ്ങള്‍ എതിരല്ലെന്നും എന്നാല്‍ വന്യമൃഗങ്ങളെ ഇതിനായി ഉപയോഗിക്കുന്നതിലാണ് പ്രതിഷേധമെന്നും ഇവര്‍ വ്യക്തമാക്കുന്നു.
മൃഗങ്ങളെ വാടകയ്ക്ക് നല്‍കല്‍ നിയമപ്രകാരം തെറ്റാണ്. നിയമപരമല്ലാത്ത വഴിയിലൂടെയാണ് സെലിബ്രിറ്റികള്‍ക്ക് വന്യമൃഗങ്ങളെ ലഭിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വിവിധ പാര്‍ടികളില്‍ വന്യമൃഗങ്ങളെ പങ്കെടുപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇവര്‍ പങ്കുവെച്ചിട്ടുണ്ട്. വിവാഹ പാര്‍ടികള്‍ക്ക് വരെ മൃഗങ്ങളെ ഉപയോഗിക്കുന്നുണ്ട്. പലപ്പോഴും മരുന്നുകള്‍ കുത്തിവെച്ച് മയക്കിയാണ് ഇവയെ ഉപയോഗിക്കുന്നതെന്നും ഇത് അങ്ങേയറ്റത്തെ ക്രൂരതയാണെന്നും മൃഗസ്നേഹികള്‍ ചൂണ്ടിക്കാട്ടുന്നു.
സിംഹവും പുലിയും ഉള്‍പെടെയുള്ള വന്യജീവികളെയാണ് പാര്‍ടിക്കിടയിലേക്ക് കൊണ്ടുവരുന്നത്. ഇത് സ്റ്റാറ്റസ് അടയാളം കൂടിയായി കാണാന്‍ തുടങ്ങിയതോടെ കൂടുതല്‍ പേര്‍ അപകടകരമായ ഈ രീതി അനുകരിക്കാനും തുടങ്ങിയിരിക്കുകയാണ്.
Powered by Info News For You

Comments
Post a Comment