ഉത്തര്‍പ്രദേശില്‍ ഇശാ നമസ്‌കാരത്തിനിടെ പള്ളിയില്‍ അതിക്രമിച്ചു കയറി ആക്രമണം; ഇമാമിനും വിശ്വാസിക്കും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു, വിഡിയോ


നോയിഡ: (https://ift.tt/3pu1F2l) ഉത്തര്‍പ്രദേശില്‍ ഇശാ നമസ്‌കാരത്തിനിടെ പള്ളിയില്‍ അതിക്രമിച്ചു കയറി ഒരു സംഘം ആള്‍ക്കാരുടെ ആക്രമണം. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ ഡങ്കൗറിലെ രാംപൂര്‍ മജ്റ ഗ്രാമത്തില്‍ ശനിയാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. ആക്രമണത്തില്‍ പള്ളി ഇമാം നാസിര്‍ മുഹമ്മദ്, പള്ളിയിലുണ്ടായിരുന്ന ഫതഹ് മുഹമ്മദ് എന്നിവര്‍ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും ഗ്രേറ്റര്‍ നോയിഡയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച ഇതര സമുദായത്തിലെ ഒരു യുവതിയുമായി പ്രദേശത്തെ ഒരു വസീം എന്ന യുവാവ് തര്‍ക്കത്തില്‍ ഏര്‍പെട്ടിരുന്നു. ഇക്കാര്യം യുവതി വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ ബന്ധുക്കള്‍ മുസ്‌ലിം പ്രദേശത്തെത്തി 'നിങ്ങളെ ഒരു പാഠം പഠിപ്പിക്കുമെന്ന്' ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരിസരവാസികള്‍ പറയുന്നു. ഇതിനു പിന്നാലെയാണ് പള്ളി ഇമാമിനെയും നമസ്‌കാരത്തിനെത്തിയവരെയും പള്ളിയില്‍വെച്ച് ക്രൂരമായി ആക്രമിച്ചത്. 

News, National, India, Uttar Pradesh, Mosque, Attack, Injured, Treatment, Video, Police, Case, Mosque imam and worshipers assaulted by group of men in Noida


'രാത്രിയില്‍ അവര്‍ ആക്രമണം നടത്തുകയും പള്ളിയിലെ ഇമാം നാസിര്‍ മുഹമ്മദ്, എന്റെ ബന്ധു ഫത്തഹ് മുഹമ്മദ് എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പരിക്കേറ്റവരില്‍ ഒരാളുടെ ബന്ധുവായ റഈസുദ്ദീന്‍ പറഞ്ഞു. അതേസമയം, പരിക്കാറ്റവരുമായി യാതൊരു ബന്ധവുമില്ലാത്ത വസീം ഗ്രാമത്തില്‍ നിന്ന് പലായനം ചെയ്തതായും പ്രദേശവാസികള്‍ പറഞ്ഞു.

യുവതിയോട് മോശമായി പെരുമാറിയതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായെന്ന് ഡങ്കൗര്‍ പൊലിസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ അരവിന്ദ് പഥക് പറഞ്ഞു. പള്ളിയിലെത്തി ആക്രമണം നടത്തിയ സംഭവത്തില്‍ ഐപിസി സെക്ഷന്‍ 147 (കലാപമുണ്ടാക്കല്‍), 336 (മറ്റുള്ളവരുടെ ജീവന്‍ അല്ലെങ്കില്‍ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന പ്രവൃത്തി), 295(ഏതെങ്കിലും മതത്തെ അപമാനിക്കുകയെന്ന ഉദ്ദേശ്യത്തോടെ ആരാധനാലയത്തെ കളങ്കപ്പെടുത്തുകയോ അശുദ്ധമാക്കുകയോ ചെയ്യുക) തുടങ്ങിയ വകുപ്പുകള്‍ പ്രകാരം അജ്ഞാതര്‍ക്കെതിരെ കേസെടുത്തതായും അദ്ദേഹം പറഞ്ഞു. സംഘര്‍ഷം ഇല്ലാതാക്കാനും സംശയമുള്ളവരെ കുറിച്ച് അന്വേഷിക്കാനും പൊലിസ് സംഘത്തെ വിന്യസിച്ചതായും ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട് ചെയ്തു.

Keywords: News, National, India, Uttar Pradesh, Mosque, Attack, Injured, Treatment, Video, Police, Case, Mosque imam and worshipers assaulted by group of men in Noida

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?