വാക്സിന്‍ സ്വീകരിക്കും, ഡോക്ടര്‍മാര്‍ ദൈവത്തിന്റെ ദൂതരാണെന്നും ബാബാ രാംദേവ്

ന്യൂഡെല്‍ഹി: (www.kvartha.com 11.06.2021) താന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുമെന്നും ഡോക്ടര്‍മാര്‍ ദൈവത്തിന്റെ ദൂതരാണെന്നും യോഗഗുരു ബാബാ രാംദേവ്. നേരത്തെ കോവിഡിനെതിരെയുള്ള ആധുനിക വൈദ്യശാസ്ത്ര ചികിത്സയെയും ഡോക്ടര്‍മാരെയും വിമര്‍ശിച്ചുള്ള രാംദേവിന്റെ പരാമര്‍ശം വിവാദമായതിന്റെ പിന്നാലെയാണ് പുതിയ തീരുമാനം. 

കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും യോഗയും ആയുര്‍വേദവും തനിക്ക് കോവിഡില്‍ നിന്ന് സംരക്ഷണം തരുമെന്നാണ് രാംദേവിന്റെ പ്രസ്താവന. താന്‍ ഒരു സ്ഥാപനത്തിനും എതിരല്ല. ഡോക്ടര്‍മാര്‍ ദൈവത്തിന്റെ ദൂതന്മാരാണ്. എന്നാല്‍ ചില ഡോക്ടര്‍മാര്‍ മോശം കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. അടിയന്തര ചികിത്സയ്ക്കും ശസ്ത്രക്രിയകള്‍ക്കും അലോപ്പതിയാണ് നല്ലതെന്നും രാംദേവ് ഹരിദ്വാറില്‍ പറഞ്ഞു.

New Delhi, News, National, Vaccine, COVID-19, Treatment, Baba Ramdev, Doctor, Baba Ramdev changes his mind, says will take Covid jab; calls doctors God’s envoys

Keywords: New Delhi, News, National, Vaccine, COVID-19, Treatment, Baba Ramdev, Doctor, Baba Ramdev changes his mind, says will take Covid jab; calls doctors God’s envoys


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?