ന്യൂസീലൻഡ് - ഇൻഗ്ലൻഡ് ടെസ്റ്റ് പരമ്പരയുടെ സമയം ചോദ്യം ചെയ്ത് സചിൻ തെഡുൽകർ

ന്യൂഡൽഹി: (www.kvartha.com 16.06.2021) ന്യൂസീലൻഡ് - ഇൻഗ്ലൻഡ് ടെസ്റ്റ് പരമ്പരയുടെ സമയം ചോദ്യം ചെയ്ത് മുൻ ഇൻഡ്യൻ ക്രികെറ്റ് താരം സചിൻ തെഡുൽകർ. ഇൻഗ്ലൻഡിനെതിരേ ടെസ്റ്റ് പരമ്പര കളിച്ച് വരുന്ന ന്യൂസീലൻഡ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ മുൻതൂക്കം ലഭിക്കുമെന്നാണ് സചിൻ പറയുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന് ശേഷം ഇൻഗ്ലൻഡുമായുള്ള ന്യൂസീലൻഡ് പരമ്പര നടത്താമായിരുന്നുവെന്നും ഇതിഹാസതാരം കൂട്ടിച്ചേർത്തു.

News, New Delhi, India, Sports, Cricket, Sachin Tendulkar, New Zealand, England,

സചിന്റെ വാക്കുകൾ ഇങ്ങനെ: എപ്പോഴാണ് ന്യൂസീലൻഡ് - ഇൻഗ്ലൻഡ് ടെസ്റ്റ് പരമ്പര തീരുമാനിച്ചതെന്ന് എനിക്കറിയില്ല. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ കിവീസ് എത്തുന്നതിനു മുമ്പ് തന്നെ മത്സരം നിശ്ചയിച്ചിരുന്നു എന്നാണ് ഞാൻ കരുതുന്നത്. ചിലപ്പോൾ ഇത് യാദൃശ്ചികമായി നടന്നതാകാം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലുമായി ഈ മത്സരത്തിനു ബന്ധമില്ലാത്ത സാഹചര്യത്തിൽ ഫൈനലിന് ശേഷം ഈ പരമ്പര നടത്താമായിരുന്നു. ഇൻഡ്യൻ ടീം ഇൻട്രാ സ്ക്വാഡ് മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്. ടെസ്റ്റിലായാലും ഇൻഡ്യ എ ടീമിലായാലും ഇൻഗ്ലൻഡിൽ കളിച്ച പരിചയം ഇൻഡ്യൻ താരങ്ങൾക്കുണ്ട്. അതുകൊണ്ട് തന്നെ ഇൻഗ്ലൻഡിലെ സാഹര്യങ്ങൾ ഇൻഡ്യൻ താരങ്ങൾക്ക് തീർത്തും അപരിചിതമല്ല.

Keywords: News, New Delhi, India, Sports, Cricket, Sachin Tendulkar, New Zealand, England, Sachin Tendulkar feels England vs New Zealand series could've taken place after WTC final.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?