ഫെഡറല്‍ തത്വങ്ങളെയാണ് ആ വാക്ക് സൂചിപ്പിക്കുന്നത്, അതുകൊണ്ടാണ് ഞങ്ങളത് ഉപയോഗിക്കുന്നത്, ഇനിയും അതു തന്നെ ഉപയോഗിക്കും; കേന്ദ്രസര്‍കാരിനെ യൂനിയന്‍ ഭരണകൂടം എന്നുവിളിക്കുന്നതില്‍ നിലപാട് വ്യക്തമാക്കി തമിഴ്‌നാട് മുഖ്യമന്ത്രി
ചെന്നൈ: (https://ift.tt/3qtcXnR) കേന്ദ്രത്തെ യൂനിയന്‍ ഭരണകൂടം എന്ന് സൂചിപ്പിക്കുന്നത് സാമൂഹിക കുറ്റകൃത്യമല്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. തമിഴ്നാട്ടില്‍ മുഖ്യമന്ത്രിയായി അധികാരമേറ്റതു മുതല്‍ കേന്ദ്ര സര്‍കാരിനെ യൂനിയന്‍ ഭരണകൂടം എന്ന് അഭിസംബോധന ചെയ്തുവരുന്നതില്‍ നിലപാട് വ്യക്തമാക്കുകയാണ് സ്റ്റാലിന്‍. നിയമസഭയില്‍ ബി ജെ പി എം എല്‍ എ നൈനാര്‍ നാഗേന്ദ്രന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സ്റ്റാലിന്‍.
കേന്ദ്രത്തെ യൂനിയന്‍ ഭരണകൂടം എന്ന് സൂചിപ്പിക്കുന്നത് ഒരു സാമൂഹിക കുറ്റകൃത്യമല്ല. യൂനിയന്‍ എന്ന വാക്കിനെ ഭയക്കേണ്ടതില്ല. ഫെഡറല്‍ തത്വങ്ങളെയാണ് ആ വാക്ക് സൂചിപ്പിക്കുന്നത്. അതുകൊണ്ടാണ് ഞങ്ങളത് ഉപയോഗിക്കുന്നത്. ഇനിയും അതു തന്നെ ഉപയോഗിക്കുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.
ഭരണഘടനയുടെ ആദ്യ വരിയില്‍ തന്നെ ഇന്ത്യ സംസ്ഥാനങ്ങളുടെ ഒരു കൂട്ടായ്മയാണെന്നാണ് പറയുന്നത്. ഭരണഘടനയില്‍ എഴുതിവച്ചത് പിന്തുടരുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അണ്ണാദുരെയോ കരുണാനിധിയോ മാത്രമല്ല. ഡി എം കെയുടെ 1057ലെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ പോലും യൂനിയന്‍ ഭരണകൂടം എന്നാണ് എഴുതിവെച്ചിരിക്കുന്നത്. അണ്ണാദുരൈ 1963യിലെ രാജ്യസഭയിലെ പ്രസംഗത്തില്‍ പോലും അങ്ങനെയാണ് ഉപയോഗിച്ചിരിക്കുന്നതെന്നും സ്റ്റാലിന്‍ ഓര്‍മപ്പെടുത്തി.
യൂനിയന്‍ ഭരണകൂടം എന്ന എംകെ സ്റ്റാലിന്റെ അഭിസംബോധനയെ അനുകൂലിച്ചും പ്രതികൂലിച്ചും പല കോണുകളില്‍നിന്നും അഭിപ്രായങ്ങളും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഈ വിഷയത്തില്‍ നിയമസഭയില്‍ തന്നെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് സ്റ്റാലിന്‍.
Keywords: National, News, Tamilnadu, Chief Minister, Politics, Chennai, Central Government, India, We will continue to use the term ‘Union government’, says Stalin
Powered by Info News For You

Comments
Post a Comment