ബ്യൂടി പാർലർ വെടിവെയ്പ് കേസ്: ലീനയടക്കം കേരളത്തിലുള്ള ആരെയും നേരിട്ടു പരിചയമില്ല, എല്ലാം ചെയ്തത് ഒരാളുടെ നിർദേശപ്രകാരം: കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തി രവി പൂജാരി

കൊച്ചി: (www.kvartha.com 04.06.2021) നടി ലീന മരിയ പോളിനെ ഭയപ്പെടുത്തി പണം തട്ടിയെടുക്കാനായി കടവന്ത്രയിലെ ബ്യൂടി പാർലറിൽ വെടിവയ്പു നാടകം നടത്തിയതിനു പിന്നിലെ മുഖ്യ സൂത്രധാരന്റെ പേര് വെളിപ്പെടുത്തി അധോലോക കുറ്റവാളി രവി പൂജാരി.

ഇയാളുടെ നിർദേശപ്രകാരമാണ് കേരളത്തിലെ മറ്റു ചിലരെയും ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ചതെന്നും രവി പൂജാരി മൊഴി നൽകി. ഇരകളെ ഭയപ്പെടുത്താൻ വെടിവയ്പുകൾ ആസൂത്രണം ചെയ്തതും ഈ സൂത്രധാരനും അയാളുടെ അടുപ്പക്കാരായ ഗുണ്ടാ സംഘങ്ങളുമാണ്. പെരുമ്പാവൂർ, കാസർകോട്, മംഗളൂരു എന്നിവിടങ്ങളിലെ ഗുണ്ടാ സംഘങ്ങൾ ഇത്തരം കുറ്റകൃത്യങ്ങളിൽ പങ്കാളികളാണ് എന്നും രവി പൂജാരി പറഞ്ഞു.

പാർലർ ഉടമ ലീന മരിയ പോളിന്റെ കൈയിൽ 25 കോടി രൂപയുടെ ഹവാല പണം എത്തിയതായുള്ള രഹസ്യവിവരത്തെ തുടർന്ന് അതു തട്ടിയെടുക്കാനുള്ള പദ്ധതിയുടെ ഭാഗമായാണു രവി പൂജാരി വധഭീഷണി നാടകം കളിച്ചതെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.

News, Kochi, Police, Case, Crime Branch, Arrested, Kerala, State, Actress, Ravi pujari, Conspirator,

ലീന മരിയയെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയതു താൻ തന്നെയാണെന്ന കുറ്റസമ്മത മൊഴികൾ രവി പൂജാരി അന്വേഷണ സംഘത്തോട് ആവർത്തിച്ചു. ലീനയടക്കം കേരളത്തിലുള്ള ആരെയും തനിക്ക് നേരിട്ടു പരിചയമില്ലെന്നും ഇയാൾ പറഞ്ഞു.

ഫോണിൽ ഭീഷണിപ്പെടുത്തേണ്ടവരുടെ പേരും ഫോൺ നമ്പറും കൈമാറിയിരുന്നത് പൊലീസ് അന്വേഷിക്കുന്ന സൂത്രധാരനാണ്. കേസിലെ പിടികിട്ടാപ്പുള്ളിയായ കൊല്ലം സ്വദേശി അജാസും ഇയാളുടെ സുഹൃത്തായ ഡോക്ടറും വധഭീഷണി നാടകത്തിൽ പങ്കാളികളാണ്.

ലീന മരിയ പോളും ഇവരുടെ സുഹൃത്താണ്. പൊലീസിന് പിടികൊടുക്കാതെ അജാസ് വിദേശത്തേക്കു കടന്നിരുന്നു. രവി പൂജാരിയുടെ മൊഴികളുടെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ, കാസർകോട് ഗുണ്ടാ സംഘങ്ങളിലെ ചിലരെ വരും ദിവസങ്ങളിൽ അറസ്റ്റ് ചെയ്യും.

Keywords: News, Kochi, Police, Case, Crime Branch, Arrested, Kerala, State, Actress, Ravi pujari, Conspirator, Ravi pujari reveals main conspirator's name in Beauty Parlour shooting case.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?