ക്ഷേത്രത്തിൽ വിവാഹം നടന്നു കൊണ്ടിരിക്കുമ്പോൾ പൊലീസ് റെയ്‌ഡ്; ആരാധനാലയങ്ങൾ തുറക്കാൻ അനുമതിയില്ലാത്തപ്പോൾ നടന്നത് ആൾക്കൂട്ടങ്ങളോടെ നാല് വിവാഹങ്ങൾ; കേസ് രജിസ്റ്റർ ചെയ്‌തു
മംഗളുറു: (www.kasargodvartha.com 21.06.2021) ക്ഷേത്രത്തിൽ നടത്തിയ റെയ്‌ഡിൽ കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കെ നാല് വിവാഹങ്ങൾ നടന്നതായി കണ്ടെത്തി. മംഗളുറു നഗരത്തിലെ ഒരു ക്ഷേത്രത്തിലാണ് സംഭവം. അസിസ്റ്റന്റ് കമീഷണർ മദൻ മോഹന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിവരത്തിന്റെ അടിസ്ഥാനത്തിൽ റെയ്ഡിനെത്തിയപ്പോൾ നിരവധി പേർ പങ്കെടുക്കുന്ന വിവാഹം നടന്നു കൊണ്ടിരിക്കുകയായിരുന്നു.
ക്ഷേത്രങ്ങൾ ഉൾപെടെയുള്ള ആരാധനാലയങ്ങൾ തുറക്കാൻ അനുമതിയില്ലാത്ത അവസരത്തിലാണ് വലിയ ആൾക്കൂട്ടങ്ങളോടെ പരിപാടികൾ നടന്നതെന്ന് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. മംഗളുറു സിറ്റി കോർപറേഷനിലെ ഉത്തരവാദിത്തപ്പെട്ടവർ അല്ലാത്തവരാണ് വിവാഹങ്ങൾക്ക് അനുമതി നൽകിയതെന്ന് ജില്ലാ ഭരണകൂടം കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരുന്നതായി ഡെപ്യുടി കമീഷണർ അറിയിച്ചു.
ക്ഷേത്രത്തിൽ നിന്ന് ലഭിച്ച ഫോടോകളുടെയും വിഡീയോ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ പങ്കെടുത്തവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Keywords: Mangalore, Karnataka, News, Temple, Police, Case, Wedding, Car, Vehicles, Investigation, Photo, Top-Headlines, Video, Four weddings with crowds took place when temples were not allowed to open; Case registered.
< !- START disable copy paste -->Powered by Info News For You

Comments
Post a Comment