പാര്‍ട്ടി അംഗത്തെ ബലാത്സംഗം ചെയ്തെന്ന കേസ്; രണ്ട് മുന്‍ സിപിഎം നേതാക്കള്‍ അറസ്റ്റില്‍


കേരളം (www.evisionnews.co): വടകര മുളിയേരിയില്‍ പാര്‍ട്ടി അംഗത്തെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പ്രതികളായ മുന്‍ സി.പി.എം പ്രാദേശിക നേതാക്കള്‍ അറസ്റ്റില്‍. പ്രതികളായ ബാബുരാജ്, ലിജീഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സി.പി.എം മുളിയേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ബാബുരാജ്. ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറിയായിരുന്നു ലിജീഷ്. ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സി.പി.എം വടകര ഏരിയ സെക്രട്ടറി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഇന്നു പുലര്‍ച്ചെ ആറ് മണിയോടെ കരിമ്പനപ്പാലത്തില്‍ നിന്നാണ് ഇരുവരേയും പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്തതിനു ശേഷം ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്നും വടകര പോലീസ് അറിയിച്ചു. സി.പി.എം മുളിയേരി ഈസ്റ്റ് ബ്രാംഞ്ചംഗമായ സ്ത്രീയെ ബ്രാഞ്ച് സെക്രട്ടറി പി.പി ബാബുരാജും ഡി.വൈ.എഫ്.ഐ പതിയാരക്കര മേഖലാ സെക്രട്ടറിയും ഇതേ ബ്രാഞ്ചിലെ മെമ്പറുമായ ടി.പി ലിജീഷും ചേര്‍ന്ന് നിരന്തരം ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?