ബൈകില്‍ ഇടിച്ച് നിര്‍ത്താതെ പോയി, പിന്തുടര്‍ന്ന് പിടികൂടിയപ്പോള്‍ ലോറിയില്‍ മദ്യം; ഡ്രൈവറും ക്ലീനറും അറസ്റ്റില്‍

വടകര: (www.kvartha.com 04.06.2021) ബൈകില്‍ ഇടിച്ച് നിര്‍ത്താതെ പോയ ലോറിയെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടിയപ്പോള്‍ കണ്ടെത്തിയത് ഏഴര ലിറ്റര്‍ കര്‍ണാടക മദ്യം. സംഭവത്തില്‍ ലോറി ഡ്രൈവറും ക്ലീനറും അറസ്റ്റിലായി. ലോറി ഡ്രൈവര്‍ മഹാരാഷ്ട്ര സാംഗ്ലി സ്വദേശികളായ അട്പാടി പിമ്പാരി ബാത്ത് വിനായക് പവാര്‍ (36), സാംഗ്ലി തംബാബ് ശാസ്ത്രയില്‍ അമിത്ത് ചന്ദ്രകാന്ത് ഷിന്‍ഡെ (20) എന്നിവരാണ് അറസ്റ്റിലായത്. 

ബുധനാഴ്ച രാത്രി ഏഴ് മണിയോടെ ദേശീയപാതയില്‍ ചോറോട് മേല്‍പാലത്തിന് സമീപം ബൈക് യാത്രക്കാരായ രണ്ടു പേരെ ഇടിച്ച ശേഷം ലോറി നിര്‍ത്താതെ പോയി. തുടര്‍ന്ന് നാട്ടുകാര്‍ പിന്തുടര്‍ന്ന് പുഞ്ചിരിമില്ലില്‍ വച്ച് ലോറി പിടികൂടുകയായിരുന്നു. ലോറി ഡ്രൈവറെയും ക്ലീനറെയും മദ്യലഹരിയില്‍ക്കണ്ട നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് വടകര പൊലീസ് നടത്തിയ പരിശോധനയിലാണ് ലോറിയില്‍ നിന്നും മദ്യം കണ്ടെത്തിയത്. 

adakara, News, Kerala, Arrest, Arrested, Police, Custody, Accused, Court, Accident, Hospital, Liquor seized from lorry; Two arrested

ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക് യാത്രക്കാരായ രണ്ടു പേരെ ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Keywords: Vadakara, News, Kerala, Arrest, Arrested, Police, Custody, Accused, Court, Accident, Hospital, Liquor seized from lorry; Two arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?