ഭർതൃഗൃഹത്തിൽ യുവതിയെ ജനൽകമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് അറസ്റ്റിൽ

കട്ടപ്പന: (www.kvartha.com 24.06.2021) ഭർതൃഗൃഹത്തിൽ യുവതിയെ ജനൽകമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചേറ്റുകുഴിയിലെ ധന്യ (21) മരിച്ച കേസിലാണ് ഭർത്താവ് അമൽ ബാബു(27) വിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

മാർച് 29നു പുലർചെയാണ് ധന്യയെ മാട്ടുക്കട്ടയിലെ അമലിന്റെ വീട്ടിലെ മുറിയിലെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അമൽ പുലർചെ ജോലിക്കായി പോയ ശേഷമായിരുന്നു സംഭവം. ഇവർക്ക് 8 മാസം പ്രായമുള്ള കുട്ടിയുണ്ട്.

നെടുങ്കണ്ടം എംഇഎസ് കോളജിലെ അവസാന വർഷ ബിഎസ്‌സി മാതമാറ്റിക്സ് വിദ്യാർഥിനിയായിരുന്നു ധന്യ. വിവാഹശേഷം അമൽ മർദിച്ചിരുന്നതായി ധന്യ രക്ഷിതാക്കളോടു പറഞ്ഞിരുന്നു. കൂടാതെ കുടുംബാംഗങ്ങളിൽ നിന്ന് മാനസികപീഡനം ഏറ്റിരുന്നതായും ധന്യ പറഞ്ഞതായി പിതാവ് ജയപ്രകാശ് പറഞ്ഞു.

News, Arrest, Arrested, Kerala, State, Police, Husband, Wife, Death, Suicide,

മരിക്കുന്നതിന്റെ തലേദിവസം ഉച്ചകഴിഞ്ഞും ധന്യ വിളിച്ചപ്പോൾ അമൽ മർദിച്ചതായി പറഞ്ഞതിനെത്തുടർന്ന് പിറ്റേന്നു നേരിട്ടു ചെന്ന് മകളെ കൂട്ടിക്കൊണ്ടുവരാൻ മാതാപിതാക്കൾ തയാറെടുത്തിരിക്കെയായിരുന്നു മരണം.

മകളുടെ പൊക്കം പോലും ഇല്ലാത്ത ജനലിൽ തൂങ്ങിമരിച്ചു എന്ന വാദവും മർദനത്തെക്കുറിച്ചുള്ള അറിവും കാരണം ജയപ്രകാശ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് അറസ്റ്റിലായ അമലിനെ പീരുമേട് കോടതിയിൽ ഹാജരാക്കി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് അമലിന്റെ മേൽ ചുമത്തിയിരിക്കുന്നത്. കൂടുതൽ അന്വേഷണം നടത്തി ഗാർഹിക പീഡനവും കൊലപാതകശ്രമം അടക്കം വകുപ്പുകൾ ചുമത്തുമെന്നും പൊലീസ് പറഞ്ഞു. അമലിന്റെ മാതാപിതാക്കൾക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നും പീരുമേട് ഡിവൈഎസ്പി പറഞ്ഞു. അമലിനെ കോടതി റിമാൻഡ് ചെയ്തു.

Keywords: News, Arrest, Arrested, Kerala, State, Police, Husband, Wife, Death, Suicide, Man arrested in woman death case.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?