അമേരികയില്‍ കൊല്ലപ്പെട്ട ജോര്‍ജ് ഫ്ളോയിഡിന്റെ പ്രതിമക്ക് നേരെ കറുത്ത പെയിന്റ് ഒഴിച്ച് ആക്രമണം; സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പൊലീസ്
ന്യൂയോര്‍ക്: (https://ift.tt/3qtcXnR) അമേരികയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയിഡിന്റെ പ്രതിമക്ക് നേരെ ആക്രമണം. ഫ്ളോയിഡിന്റെ പ്രതിമയിലേക്ക് കറുത്ത പെയിന്റ് ഒഴിച്ചായിരുന്നു ആക്രമണം. തീവ്രസ്വഭാവമുള്ള വെളുത്ത വര്‍ഗക്കാരാണ് ആക്രമിച്ചത്.
കറുത്ത പെയിന്റടിച്ച് പ്രതിമ മോശമാക്കിയതിന് പിന്നാലെ വെളുത്ത വലതുപക്ഷ വിദ്വേഷ ഗ്രൂപായി കണക്കാക്കപ്പെടുന്ന സംഘം പ്രതിമക്കടുത്ത് വെളുത്ത പെയിന്റ് ഉപയോഗിച്ച് 'പാട്രിയറ്റ്സ് ഫ്രന്‍ഡ് യുഎസ്' എന്നും എഴുതിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് ന്യൂയോര്‍ക് പൊലീസ് അറിയിച്ചു.
അമേരികന്‍ നഗരമായ മിനപോളിസില്‍ വെച്ച് 2020 മെയ് 25നാണ് ജോര്‍ജ് ഫ്‌ളോയിഡ് പൊലീസ് ഉദ്യോഗസ്ഥനാല്‍ കൊല്ലപ്പെട്ടത്. പൊലീസ് കസ്റ്റഡിയിലെടുത്ത ഫ്ളോയിഡിനെ വെള്ളക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറക് ചൗവിന്‍ കാല്‍മുട്ടുകൊണ്ട് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. രാജ്യാന്തരതലത്തില്‍ തന്നെ വന്‍ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു ഈ സംഭവം. ഇതിന് പിന്നാലെ അമേരികയില്‍ ബ്ലാക് ലൈവ്സ് മാറ്റര്‍ പ്രതിഷേധം ശക്തമായി.
Powered by Info News For You

Comments
Post a Comment