നാടാകെ ഹരിത വിപ്ലവം തീർത്ത് പരിസ്ഥിതി ദിനം ആചരിച്ചു
കാസർകോട്: (www.kasargodvartha.com 06.06.2021) പ്രകൃതിയെയും ഭൂമിയെയും സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം ഓർമപ്പെടുത്തി ജില്ലയിലാകെ പരിസ്ഥിതി ദിനം ആചരിച്ചു. മരത്തൈകൾ നട്ടും സന്ദേശങ്ങൾ പ്രചരിപ്പിച്ചും പരിസര ശുചീകരണം നടത്തിയും ജനങ്ങൾ പങ്കാളികളായി.
കുടുംബശ്രീ അഞ്ച് ലക്ഷം പ്ലാവിന്‍തൈകള്‍ നട്ടുപിടിപ്പിച്ചു
കാസർകോട്: കുടുംബശ്രീയുടെ കരുത്തില്‍ പെണ്‍കരങ്ങളിലൂടെ മണ്ണില്‍ വേരുറപ്പിച്ചത് അഞ്ച് ലക്ഷം പ്ലാവിന്‍തൈകള്‍. ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 1,74,838 കുടുംബശ്രീ അംഗങ്ങളും 16,485 ബാലസഭാ കുട്ടികളും കുടുംബാംഗങ്ങളുമെല്ലാം പദ്ധതിയുടെ ഭാഗമായി വീട്ടുപരിസരങ്ങളില്‍ പ്ലാവിന്‍ തൈ നട്ടു.
പ്ലാസ്റ്റിക് ഒഴിവാക്കി കമുകിന്‍ പാള, ഇളനീര്‍ത്തൊണ്ട് തുടങ്ങിയവയില്‍ ഒരുമാസം കൊണ്ട് മുളപ്പിച്ചെടുത്ത തൈകളാണ് ജില്ലയുടെ എല്ലാ മേഖലയിലുമെത്തിച്ചത്. തൈകള്‍ നടുന്നതിനൊപ്പം അതിന്റെ പരിപാലനവും കുടുംബശ്രീ ഉറപ്പുവരുത്തുന്നുണ്ട്.
അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ എകെഎം അശ്‌റഫ്, എന്‍ എ നെല്ലിക്കുന്ന്, ഇ ചന്ദ്രശേഖരന്‍, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ സംസാരിച്ചു. കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ടിടി സുരേന്ദ്രന്‍ സ്വാഗതവും കയ്യൂര്‍ ചീമേനി പഞ്ചായത്ത് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സിടി ശ്രീലത നന്ദിയും പറഞ്ഞു.
ഇൻഡിപെൻഡൻസ് സ്ക്രാപ് മെർച്ചൻറ്സ് അസോസിയേഷൻ പരിസ്ഥിതി ദിനം ആചരിച്ചു
കാസർകോട്: ഇൻഡിപെൻഡൻസ് സ്ക്രാപ് മെർച്ചൻറ്സ് അസോസിയേഷൻ (ഐ എസ് എം എ) 1001 തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. ജില്ലാതല ഉദ്ഘാടനം ബേവിഞ്ചയിൽ കെ ഹനീഫ ബേവിഞ്ച നിർവഹിച്ചു. ജില്ലാ പ്രസിണ്ടന്റ് ഇബ്രാഹിം ചെമനാട്, ഗംഗാധര പൊതുവാൾ, മുഹമ്മദ് കുഞ്ഞി ബേവിഞ്ച, അജി മാവുങ്കൽ, മുനീർ നീലേശ്വരം, അബ്ദുല്ല കുണിയ, നിശാദ് അമേയ് റോഡ് സംബന്ധിച്ചു
വഴിയോരങ്ങൾ ശുചീകരിച്ചു കൊടിയമ്മ സാന്ത്വനം പ്രവർത്തകർ
കൊടിയമ്മ: 'പച്ച മണ്ണിന്റെ ഗന്ധമറിയുക, പച്ച മനുഷ്യന്റെ രാഷ്ട്രീയം പറയുക' എന്ന ശീർഷകത്തിൽ എസ് വൈ എസ് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കൊടിയമ്മ യുണിറ്റ് സാന്ത്വനം പ്രവർത്തകർ വഴിയോരങ്ങൾ ശുചീകരിച്ചു. വൃക്ഷ തൈകളും നട്ടു പിടിപ്പിച്ചു. മഹല്ല് പ്രസിഡന്റ് അബ്ദുല്ല പുതിയപുര ഉദ്‌ഘാടനം ചെയ്‌തു.
സലാം ശിബ്‌ലി, ഫാറൂഖ് കൊട്ടക്കാർ, യൂനുസ് കെകെ, സ്വാദിഖ് കെ കെ, ലത്വീഫ് കെ കെ, ഉബൈദ് , സിദ്ദീഖ് കെ എ, സിദ്ദീഖ് സി ബി, ഇബ്രാഹിം സി ബി, ലത്വീഫ് കെ പി, നിയാസ് സേട്ടു, ഫാറൂഖ് സീതാംഗോളി, അസീസ് സീതാംഗോളി, ബാഖിർ, സൈനുദ്ദീൻ കെ കെ റയ്യാൻ, അബ്ബാസ് എംഎച്, ബശീർ നേതൃത്വ നൽകി
ലയണ്‍സ് ക്ലബ് തണല്‍മരങ്ങള്‍ വച്ചുപിടിപ്പിച്ചു.
കാസര്‍കോട്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ് തണല്‍മരങ്ങള്‍ വച്ചുപിടിപ്പിച്ചു. നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെകൻഡറി സ്‌കൂളിൽ നടന്ന പരിപാടിയില്‍ ക്ലബ് പ്രസിഡന്റ് ദില്‍ശാദ്, സെക്രടറി ജിശാദ്, വൈസ് പ്രസിഡന്റ് ഹമീന്‍, ട്രഷറര്‍ അശ്റഫ് അലി, മശൂദ്, ശഫീഖ് സംബന്ധിച്ചു.
വീട്ടുവളപ്പില്‍ മരം നട്ട് വിദ്യാര്‍ഥികളുടെ പരിസ്ഥിതി ദിനാഘോഷം
പെരിയ: വീട്ടു വളപ്പില്‍ മരം നട്ടു കേരള കേന്ദ്ര സര്‍വകലാശാല മലയാള വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി നടന്ന വെബിനാറില്‍ സര്‍വകലാശാലയിലെ ജന്തുശാസ്ത്ര വിഭാഗം അധ്യാപകന്‍ ഡോ. രാമചന്ദ്രന്‍ കോതമ്പരത്ത് മുഖ്യ പ്രഭാഷണം നടത്തി. മലയാള വിഭാഗം അധ്യക്ഷന്‍ ഡോ.വി രാജീവ് അധ്യക്ഷത വഹിച്ചു. ഡോ. ആര്‍ ചന്ദ്ര ബോസ്, ഡോ. ദേവി കെ, ഡോ.കെ ഹരിദാസ്, പാര്‍വതി ചന്ദ്രന്‍, സനത് മാവില സംസാരിച്ചു. പരിസ്ഥിതി സംരക്ഷണ സന്ദേശം നല്‍കുന്ന വീഡിയോയും വിദ്യാര്‍ഥികള്‍ തയ്യാറാക്കി.
ചിന്മയാവിദ്യാലയ ക്യാമ്പസിൽ പരിസ്ഥിതി ദിനം ആചരിച്ചു
കാസർകോട്: ചിന്മയാവിദ്യാലയ ക്യാമ്പസിൽ അധ്യാപകരുടേയും സ്റ്റാഫിന്റെയും അഭിമുഖ്യത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് പരിസ്ഥിതി ദിനം ആചരിച്ചു. വിദ്യാലയ പ്രസിഡന്റും ചിന്മയാമിഷൻ കേരള ഘടകം തലവനുമായ സ്വാമി വിവിക്താനന്ദ സരസ്വതി ആദ്യ തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രിൻസിപൽ സംഗീത പ്രഭാകരൻ, ഡയറക്ടർ ബി പുഷ്പരാജ്, ഹെഡ്മിസ്ട്രസുമാരായ സിന്ധു ശശീന്ദ്രൻ, പൂർണിമ എസ് ആർ സംബന്ധിച്ചു.
കെ എസ് ടി യു സ്കൂൾ മുറ്റങ്ങളിൽ വൃക്ഷതൈകൾ നട്ടു
കാസർകോട്: കേരള സ്കൂൾ ടീചേർസ് യൂനിയൻ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി 'സ്കൂൾ മുറ്റത്തൊരു മരം' ജില്ലാ തല ഉദ്‌ഘാടനം ജി എച് എസ് എസ് ചെർക്കള സ്കൂളിൽ ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ മരം നട്ടു നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജാസ്മിൻ കബീർ ചെർക്കളം, ഹെഡ്മാസ്റ്റർ അബ്ദുൽ ഖാദർ എം എം, പി ടി എ പ്രസിഡന്റ് ശുകൂർ ചെർക്കളം, ആസിഫ് നായമർമൂല, സമീർ തെക്കിൽ, അശ്റഫ് ബാലടുക്ക, നൗഫൽ ഹുദവി, മുഹമ്മദ് കുഞ്ഞി കൈസി സംബന്ധിച്ചു.
ദേശീയവേദി പരിസ്ഥിതി ദിനം ആചരിച്ചു
മൊഗ്രാൽ. ദേശീയ വേദി പ്രവർത്തകർ വീടുകളിൽ മരത്തൈകൾ വെച്ച് പിടിപ്പിച്ച് പരിസ്ഥിതി ദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസിർ മൊഗ്രാൽ, ദേശീയവേദി പ്രസിഡണ്ട് മുഹമ്മദ് അബ്‌കോ, സെക്രടറി എം എ മൂസ, ജോ. സെക്രടറി ഇബ്രാഹിം ഖലീൽ, ട്രഷറർ വിജയകുമാർ, അംഗങ്ങളായ ടി കെ അൻവർ, അശ്റഫ് പെർവാഡ് നൂറുൽ അമീൻ യു എം, അബ്ദുല്ലകുഞ്ഞി നട്പ്പളം, അശ്റഫ് സാഹിബ്, അശ്റഫ് സ്കൈലർ, മുഹമ്മദ് മൊഗ്രാൽ, എച് എം കരീം, ആഇശ പിവി അൻവർ, മിർശാമർജാൻ, മുഹമ്മദ്, ആദിൽ ജാഫർ, ഹിബാ അബ്ദുർ റഹ്‌മാൻ, മൊയ്‌തീൻ കുഞ്ഞി, ടി പി എ റഹ്മാൻ, അനീസ് ടി പി, എം എ ഇഖ്ബാൽ സംബന്ധിച്ചു.
സ്റ്റുഡന്റ് പൊലീസ് കേഡറ്റ് വൃക്ഷത്തൈ വിതരണം നടത്തി.
വിദ്യാനഗർ: നായന്മാർമൂല ടി ഐ എച് എസ് എസിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ എന്റെ ചെടി എന്റെ മരം പദ്ധതി പ്രകാരം പുതുതായി സ്കൂൾ പ്രവേശനം നേടിയ കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. പ്രധാനാധ്യാപകൻ പി നാരായണൻ ഉൽഘാടനം നിർവഹിച്ചു. എസ് പി സി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ ശ്രീധരൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജ്മെന്റ് കമിറ്റി അംഗങ്ങളായ എ എൽ അമീൻ, റസാഖ്, സ്‌റ്റാഫ് സെക്രടറി കെ അശോകൻ, ഇല്യാസ്, കൗസിയ സംബന്ധിച്ചു.

എസ് വൈ എസ് നാടൊട്ടുക്കും വൃക്ഷത്തൈകൾ നാട്ടു
കുമ്പോൽ: എസ് വൈ എസ് കുമ്പോൽ സർകിളിൽ നാടൊട്ടുക്കും വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു. ഉളുവാർ മിനി സ്റ്റേഡിയം പരിസരത്ത് നടന്ന സർകിൾ തല ഉദ്‌ഘാടനം വാർഡ് മെമ്പർ യൂസുഫ് ഉളുവാർ നിർവഹിച്ചു .
പട്ല പച്ചപ്പ് പ്രഖ്യാപനം നടത്തി
പട്ല: ഗ്രീൻ ക്ലീൻ കേരളയുമായി സഹകരിച്ചു ഓയിസ്ക ഇന്റർനാഷണൽ, ഫോറെസ്റ്റ് ക്ലബ്, സ്കൗട്സ് ആൻഡ് ഗൈഡ്‌സ്, മാതൃഭൂമി സീഡ് എന്നിവയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ പട്ല പച്ചപ്പ് പ്രഖ്യാപനം ജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ നന്ദികേശൻ നടത്തി. ഉദ്ഘാടനം അജിത് കെ രാമൻ (അസ്സിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ) നിർവഹിച്ചു. എ വി പ്രദീപ് (ഡി വൈ എസ് സ്പെഷ്യൽ ബ്രാഞ്ച് കാസർകോട്) മുഖ്യാതിഥി ആയിരുന്നു.
മുറ്റത്തൊരു ഔഷധച്ചെടി' പരിസ്ഥിതിദിന കാംപയിൻ സംഘടിപ്പിച്ചു
കാസർകോട്: മുറ്റത്തൊരു ഔഷധച്ചെടി എന്ന സന്ദേശമുയർത്തി വിമൻ ഇൻഡ്യ മുവ്മെന്റ് പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി നടത്തുന്ന പരിപാടിയുടെ ജില്ലാ തല ഉൽഘാടനം പ്രസിഡൻറ് ഖമറുൽ ഹസീന നിർവഹിച്ചു
തളങ്കര ഗവ. ഹോമിയോ ഡിസ്‌പെൻസറിയിൽ പരിസ്ഥിതി ദിനം ആചരിച്ചു
കാസർകോട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ഛ് തളങ്കര ഗവ. ഹോമിയോ ഡിസ്‌പെൻസറിയിൽ വൃക്ഷ തൈ നട്ട് കാസർകോട് നഗരസഭ കൗൺസിലർ സഹീർ ആസിഫ് ഉദ്ഘാടനം ചെയ്തു. മെഡികൽ ഓഫീസർ ഡോ. സ്മിത വേലായുധൻ അധ്യക്ഷത വഹിച്ചു. കെ എം അബ്ദുൽ അസീസ്, ശംസുദ്ദീൻ ഇ, സിന്ധു, പ്രഭ, മുഹമ്മദ് കുഞ്ഞി കെ എസ്, നിസാർ സാഹിബ്, ജമാൽ, ശഫീഖ് സാഹിബ്, ഫിറോസ് സംബന്ധിച്ചു.
പാലക്കുന്ന് ടൗണിൽ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു
ഉദുമ: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് കാസർകോട് ജില്ലാ യുവജന കേന്ദ്രവും ഉദുമ ഗ്രാമപഞ്ചായത്തും ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പാലക്കുന്ന് ടൗണിൽ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു കൊണ്ട് ജില്ലാതല ഉദ്ഘാടനം ഉദുമ എം എൽ എ സി എച് കുഞ്ഞമ്പു നിർവഹിച്ചു. തുടർന്ന് കേരള വളണ്ടറി യൂത് ആക്ഷൻ ഫോഴ്സ് ഉദുമ ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ പരിസര ശുചീകരണം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സൺ ഗീത കൃഷ്ണൻ, ബ്ലോക് പഞ്ചായത്ത് അംഗങ്ങളായ കെവി രാജേന്ദ്രൻ, പുഷ്‌പ ശ്രീധരൻ, പഞ്ചായത്ത് സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സൺ സൈനബ അബൂബകർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ യാസ്മിൻ റശീദ്, കസ്തൂരി ബാലൻ, പുഷ്പാവതി പി ആർ, പികെ ജലീൽ, സുനിൽ കുമാർ എ, സിന്ധു ഗംഗാധരൻ, വി ആർ ഗംഗാധരൻ സംസാരിച്ചു. ജില്ലാ യൂത് കോർഡിനേറ്റർ എവി ശിവപ്രസാദ് സ്വാഗതവും പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെവി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
വൈറ്റ്ഗാർഡ് പ്രവർത്തകർ കോട്ടിക്കുളം ഗവ: യു പി സ്‌കൂൾ പരിസരം ശുചീകരണം നടത്തി
ഉദുമ: കോട്ടിക്കുളം ഗവ: യു പി സ്‌കൂൾ പരിസരം മുതൽ ബകേഴ്സ് ആശുപത്രി പരിസരം വരെ ഉദുമ പഞ്ചായത്ത് യൂത് ലീഗ് വൈറ്റ്ഗാർഡ് ശുചീകരണം നടത്തി. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് കെബിഎം ശരീഫ്, ജന. സെക്രടറി എംഎച് മുഹമ്മദ് കുഞ്ഞി, വാർഡ് മെമ്പർ യാസ്മീൻ റശീദ്, ഹാരിസ് അങ്കക്കളരി, ആബിദ് മാങ്ങാട്, റശീദ് കപ്പണക്കാൽ, കെഎംഎ റഹ്‌മാൻ, തൻസീർ അഹ്‌മദ്, കാപ്പിൽ സിയാസ്, ആശിഫ് കാപ്പിൽ, കെഎംറഹിം കാപ്പിൽ സംബന്ധിച്ചു.

ദേളി എൻ ഐ എ എൽ പി സ്കൂളിൽ പെൺ മരം ക്യമ്പയിൻ നടത്തി
ദേളി: ചെമ്മനാട് കുടുംബശ്രീയുടെ നേതൃത്വത്തിൽ പെൺ മരം ക്യമ്പയിന്റെ ഭാഗമായി പതിമൂന്നാം വാർഡിൽ കുടുബശ്രീകളും ബാലസഭ കുട്ടികളുടേയും ക്ലബ് പ്രവർത്തകരുടെയും സഹകരണത്തോട് കൂടി
ദേളി എൻ ഐ എ എൽ പി സ്കൂളിൽ പ്ലാവിൽ തൈകൾ നട്ടു. പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബകർ ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത് മെമ്പർ മറിയ മാഹിൻ, യു എം അഹ്‌മദ് ശാഫി, ശബീർ ദേളി, സമീർ ദേളി നുഫ്സത്, ശാന്തകുമാരി സംബന്ധിച്ചു.
ബോവിക്കാനത്ത് മുസ്ലിം ലീഗ് വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു.
മുളിയാർ: മുസ്‌ലിം ലീഗ് ബോവിക്കാനത്ത് വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു. മണ്ഡലംതല ഉദ്ഘാടനം ജനറൽ സെക്രടറി എ ബി ശാഫിയും ബൂത് തല ഉദ്ഘാടനം പ്രസിഡണ്ട് കെ ബി മുഹമ്മദ് കുഞ്ഞിയും വൃക്ഷതൈ നട്ട്നിർവഹിച്ചു. എസ് എം മുഹമ്മദ് കുഞ്ഞി, ബി എം അശ്റഫ്, ശരീഫ് കൊടവഞ്ചി, ബാത്വിശ പൊവ്വൽ, മൻസൂർ മല്ലത്ത്, അബ്ബാസ് കൊളച്ചപ്പ്, സിദ്ദീഖ് ബോവിക്കാനം, അനീസ മല്ലത്ത്, അഡ്വ. ജുനൈദ്, രമേശൻ മുതലപ്പാറ, ബി എം ഹാരിസ്, ശരീഫ് മല്ലത്ത്, പി അബ്ദുല്ല കുഞ്ഞി, കെ മുഹമ്മദ് കുഞ്ഞി, നാസർ അബ്ദുല്ല, രാജൻ ലക്ഷ്മി വിലാസം, നാരായണൻ സംബന്ധിച്ചു.
ഉദുമ: ഗ്രാമപഞ്ചായത്ത് ഹരിത കർമ സേനയുടെ അതിജീവനത്തിനായി ജൈവവൈവിധ്യത്തിന്റെ പച്ചത്തുരുത്ത് ബാര ഗവൺമെന്റ് ഹൈസ്കൂളിൽ പഞ്ചായത്ത് തല ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി അധ്യക്ഷത വഹിച്ചു. ബ്ലോക് പഞ്ചായത്ത് സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ എം കെ വിജയൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ചന്ദ്രൻ, അശോകൻ, സിഡിഎസ് ചെയർപേഴ്സൺ പുഷ്പലത എം, എൻആർഇജി ഓവർസിയർ വിജി, ഹരിതകർമസേന കൺസോർഷ്യം പ്രസിഡണ്ട് ശശിത ബാലൻ, കുമാരൻ നായർ, പ്രവീൺ കോടോത്ത്, രാമകൃഷ്ണൻ പള്ളിതട്ട, മുകുന്ദൻ മാഷ് സംസാരിച്ചു. ഹരിത കേരളം മിഷൻ ആർ പി അഭിരാജ് സ്വാഗതവും ബാര് ഹൈസ്കൂൾ ഹെഡ്മാസ്റ്റർബാലകൃഷ്ണൻ നന്ദിയും പറഞ്ഞു
ഒരേകർ സ്ഥലത്ത് ചെറു വനം ഒരുക്കി ബളാൽ പഞ്ചായത്ത്
വെള്ളരിക്കുണ്ട്: ഒരേകർ ഭൂമിയിൽ മരത്തൈകൾ വച്ചു പിടിപ്പിച്ചു ലോക പരിസ്ഥിതി ദിനത്തിൽ ബളാൽ പഞ്ചായത്ത് മാതൃകയായി. ബളാൽ പഞ്ചായത്ത് ഹരിതകർമ സേന പ്രവർത്തകർ ആണ് പഞ്ചായത്തിന്റെ അതീനതയിൽ ഉള്ള വെള്ളരിക്കുണ്ട് മങ്കയത്തെ ഭൂമിയിൽ പദ്ധതിക്ക് തുടക്കം കുറിച്ചത്. പ്ലാവ്, മാവ്, പേര, പുളി, താന്നി, തണൽ മരങ്ങൾ, മുള, കാറ്റാടി തുടങ്ങിയ ഇനം മര തൈകളാണ് വച്ചു പിടിപ്പിച്ചത്. അതിർത്തിയായി ചുറ്റിനും മുള വെച്ച് പിടിപ്പിച്ചു. പലതരത്തിലുള്ള തണൽ മരങ്ങൾ വെച്ച് പിടിപ്പിച്ച് വനവൽക്കരണം നടത്തുന്നതോടൊപ്പം, ആവാസവ്യവസ്ഥ യുടെ പുനരുജ്ജീവനത്തിനായി ഒരു വന പാർക് ആക്കി മാറ്റുക എന്നതാണ് ലക്ഷ്യം.
പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം രാധാമണി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ അലക്സ് നെടിയകാല, ടി അബ്‌ദുൽ ഖാദർ, പി പത്മാവതി, ബ്ലോക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, പഞ്ചായത്ത് സെക്രടറി കെ അബ്‌ദുൾ റശീദ്, ജോസഫ് വർക്കി, വി ഇ ഒ പീതാംബരൻ ചേരിപ്പാടി, ജാൻസി ടോമി, സണ്ണി മങ്കയം, സന്ധ്യശിവൻ, കൃഷി ഓഫീസർ ഡോ. അനിൽ സെബാസ്റ്റ്യൻ പ്രസംഗിച്ചു. മാലോം ആയുർവേദആശുപത്രി പരിസരത്ത് തണൽ മരം നട്ടു പിടിപ്പിച്ചു ആരാമം പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്‌ഘാടനം ചെയ്‌തു.
കല്ല്യോട്ട് സ്മൃതി മണ്ഡപത്തിൽ വൃക്ഷതൈകൾ നട്ടു
ഉദുമ: കെഎസ്‌യു ഉദുമ നിയോജക മണ്ഡലം കമിറ്റിയുടെ നേതൃത്വത്തിൽ നടന്ന വൃക്ഷതൈ നടൽ ചാലെഞ്ചിന്റെ ഉദ്‌ഘാടനം കല്ല്യോട്ട് സ്മൃതി മണ്ഡപത്തിൽ രക്തസാക്ഷികളായ കൃപേഷിന്റെയും ശരത് ലാലിന്റെയും രക്ഷിതാക്കൾ ചേർന്ന് നിർവഹിച്ചു. കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് നിഖിൽ ചിറക്കാൽ, യൂത് കോൺഗ്രസ് ഉദുമ നിയോജക മണ്ഡലം പ്രസിഡന്റ് അനൂപ് കല്ല്യോട്ട്, കെ എസ് യു ഉദുമ നിയോജക മണ്ഡലം പ്രസിഡന്റ് ഗോകുൽ ബന്തടുക്ക, സോഷ്യൽ മീഡിയ കോർഡിനേറ്റർ ശ്രീജിത്ത് കോടോത്ത് നേതൃത്വം നൽകി.
< !- START disable copy paste -->
Powered by Info News For You

അനോടിപ്പള്ളത്ത് 200 വൃക്ഷതൈകള്‍ നട്ടു; ലക്ഷ്യം വെക്കുന്നത് മികച്ച ടൂറിസം കേന്ദ്രം
പുത്തിഗെ: പഞ്ചായത്തില്‍ പത്ത് ഏകറോളം സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന അനോടിപ്പള്ളം പ്രദേശത്ത് പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി 200 വൃക്ഷ തൈകള്‍ നട്ടു പിടിപ്പിച്ചു. എകെഎം അശ്റഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. അനോടി പള്ളം പദ്ധതി ഫലപ്രാപ്തിയിലെത്തുന്നതോടെ മഞ്ചേശ്വരത്ത് എല്ലാവര്‍ക്കും ഒന്നിച്ചു ചേരാനുള്ള വലിയൊരിടമാകും സാധ്യമാവുകയെന്നും ലോക ടൂറിസത്തില്‍ തന്നെ പദ്ധതി ഇടം പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കലക്ടർ ഡോ. ഡി സജിത് ബാബു സംസാരിച്ചു.

ചടങ്ങില്‍ പുത്തിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി സുബ്ബണ്ണ ആള്‍വ അധ്യക്ഷനായി. കാസര്‍കോട് എച് എ എല്‍ ഡെപ്യൂടി ജനറല്‍ മാനജര്‍ എ എസ് സജി വിശിഷ്ടാതിഥിയായി. വാര്‍ഡ് മെമ്പര്‍ ജയന്തി, ഫിനാന്‍സ് ഓഫീസര്‍ കെ സതീശന്‍, ജില്ലാ നിര്‍മിതി കേന്ദ്രം എക്‌സിക്യുടീവ് സെക്രടറി സുന്ദരേശന്‍ സംസാരിച്ചു. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ വി എം അശോക് കുമാര്‍ സ്വാഗതവും കെ ബാലകൃഷ്ണ ആചാര്യ നന്ദിയും പറഞ്ഞു.
മുസ്ലിം ലീഗ് പരിസ്ഥിതി ദിനം ആചരിച്ചു
മുസ്ലിം ലീഗ് പരിസ്ഥിതി ദിനം ആചരിച്ചു
കാസർകോട്: മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പരിസ്ഥിതിദിനാചരണത്തിൻ്റെ ഭാഗമായി തളങ്കര ടി എ ഇബ്റാഹിം സ്മാരക ഗവൺമെൻ്റ് മുസ്ലിം എൽപി സ്കൂൾ പരിസരത്ത് ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ല വൃക്ഷതൈ നട്ട് പങ്കാളിയായി. സ്കൂൾ പിടിഎ പ്രസിഡണ്ട് ഖലീൽ കെകെ പുറം, ഹസൻകുട്ടി പതിക്കുന്നിൽ, ത്വൽഹത് അബ്ദുല്ല, അനസ് കണ്ടത്തിൽ, സഫീർ സംബന്ധിച്ചു.
ഇൻഡിപെൻഡൻസ് സ്ക്രാപ് മെർച്ചൻറ്സ് അസോസിയേഷൻ പരിസ്ഥിതി ദിനം ആചരിച്ചു
കാസർകോട്: ഇൻഡിപെൻഡൻസ് സ്ക്രാപ് മെർച്ചൻറ്സ് അസോസിയേഷൻ (ഐ എസ് എം എ) 1001 തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. ജില്ലാതല ഉദ്ഘാടനം ബേവിഞ്ചയിൽ കെ ഹനീഫ ബേവിഞ്ച നിർവഹിച്ചു. ജില്ലാ പ്രസിണ്ടന്റ് ഇബ്രാഹിം ചെമനാട്, ഗംഗാധര പൊതുവാൾ, മുഹമ്മദ് കുഞ്ഞി ബേവിഞ്ച, അജി മാവുങ്കൽ, മുനീർ നീലേശ്വരം, അബ്ദുല്ല കുണിയ, നിശാദ് അമേയ് റോഡ് സംബന്ധിച്ചു
വഴിയോരങ്ങൾ ശുചീകരിച്ചു കൊടിയമ്മ സാന്ത്വനം പ്രവർത്തകർ
കൊടിയമ്മ: 'പച്ച മണ്ണിന്റെ ഗന്ധമറിയുക, പച്ച മനുഷ്യന്റെ രാഷ്ട്രീയം പറയുക' എന്ന ശീർഷകത്തിൽ എസ് വൈ എസ് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കൊടിയമ്മ യുണിറ്റ് സാന്ത്വനം പ്രവർത്തകർ വഴിയോരങ്ങൾ ശുചീകരിച്ചു. വൃക്ഷ തൈകളും നട്ടു പിടിപ്പിച്ചു. മഹല്ല് പ്രസിഡന്റ് അബ്ദുല്ല പുതിയപുര ഉദ്‌ഘാടനം ചെയ്‌തു.
സലാം ശിബ്‌ലി, ഫാറൂഖ് കൊട്ടക്കാർ, യൂനുസ് കെകെ, സ്വാദിഖ് കെ കെ, ലത്വീഫ് കെ കെ, ഉബൈദ് , സിദ്ദീഖ് കെ എ, സിദ്ദീഖ് സി ബി, ഇബ്രാഹിം സി ബി, ലത്വീഫ് കെ പി, നിയാസ് സേട്ടു, ഫാറൂഖ് സീതാംഗോളി, അസീസ് സീതാംഗോളി, ബാഖിർ, സൈനുദ്ദീൻ കെ കെ റയ്യാൻ, അബ്ബാസ് എംഎച്, ബശീർ നേതൃത്വ നൽകി
ലയണ്‍സ് ക്ലബ് തണല്‍മരങ്ങള്‍ വച്ചുപിടിപ്പിച്ചു.
കാസര്‍കോട്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ് തണല്‍മരങ്ങള്‍ വച്ചുപിടിപ്പിച്ചു. നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെകൻഡറി സ്‌കൂളിൽ നടന്ന പരിപാടിയില്‍ ക്ലബ് പ്രസിഡന്റ് ദില്‍ശാദ്, സെക്രടറി ജിശാദ്, വൈസ് പ്രസിഡന്റ് ഹമീന്‍, ട്രഷറര്‍ അശ്റഫ് അലി, മശൂദ്, ശഫീഖ് സംബന്ധിച്ചു.
വീട്ടുവളപ്പില്‍ മരം നട്ട് വിദ്യാര്‍ഥികളുടെ പരിസ്ഥിതി ദിനാഘോഷം
പെരിയ: വീട്ടു വളപ്പില്‍ മരം നട്ടു കേരള കേന്ദ്ര സര്‍വകലാശാല മലയാള വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി നടന്ന വെബിനാറില്‍ സര്‍വകലാശാലയിലെ ജന്തുശാസ്ത്ര വിഭാഗം അധ്യാപകന്‍ ഡോ. രാമചന്ദ്രന്‍ കോതമ്പരത്ത് മുഖ്യ പ്രഭാഷണം നടത്തി. മലയാള വിഭാഗം അധ്യക്ഷന്‍ ഡോ.വി രാജീവ് അധ്യക്ഷത വഹിച്ചു. ഡോ. ആര്‍ ചന്ദ്ര ബോസ്, ഡോ. ദേവി കെ, ഡോ.കെ ഹരിദാസ്, പാര്‍വതി ചന്ദ്രന്‍, സനത് മാവില സംസാരിച്ചു. പരിസ്ഥിതി സംരക്ഷണ സന്ദേശം നല്‍കുന്ന വീഡിയോയും വിദ്യാര്‍ഥികള്‍ തയ്യാറാക്കി.
ചിന്മയാവിദ്യാലയ ക്യാമ്പസിൽ പരിസ്ഥിതി ദിനം ആചരിച്ചു
കാസർകോട്: ചിന്മയാവിദ്യാലയ ക്യാമ്പസിൽ അധ്യാപകരുടേയും സ്റ്റാഫിന്റെയും അഭിമുഖ്യത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് പരിസ്ഥിതി ദിനം ആചരിച്ചു. വിദ്യാലയ പ്രസിഡന്റും ചിന്മയാമിഷൻ കേരള ഘടകം തലവനുമായ സ്വാമി വിവിക്താനന്ദ സരസ്വതി ആദ്യ തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രിൻസിപൽ സംഗീത പ്രഭാകരൻ, ഡയറക്ടർ ബി പുഷ്പരാജ്, ഹെഡ്മിസ്ട്രസുമാരായ സിന്ധു ശശീന്ദ്രൻ, പൂർണിമ എസ് ആർ സംബന്ധിച്ചു.
കെ എസ് ടി യു സ്കൂൾ മുറ്റങ്ങളിൽ വൃക്ഷതൈകൾ നട്ടു
കാസർകോട്: കേരള സ്കൂൾ ടീചേർസ് യൂനിയൻ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി 'സ്കൂൾ മുറ്റത്തൊരു മരം' ജില്ലാ തല ഉദ്‌ഘാടനം ജി എച് എസ് എസ് ചെർക്കള സ്കൂളിൽ ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ മരം നട്ടു നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജാസ്മിൻ കബീർ ചെർക്കളം, ഹെഡ്മാസ്റ്റർ അബ്ദുൽ ഖാദർ എം എം, പി ടി എ പ്രസിഡന്റ് ശുകൂർ ചെർക്കളം, ആസിഫ് നായമർമൂല, സമീർ തെക്കിൽ, അശ്റഫ് ബാലടുക്ക, നൗഫൽ ഹുദവി, മുഹമ്മദ് കുഞ്ഞി കൈസി സംബന്ധിച്ചു.
ദേശീയവേദി പരിസ്ഥിതി ദിനം ആചരിച്ചു
മൊഗ്രാൽ. ദേശീയ വേദി പ്രവർത്തകർ വീടുകളിൽ മരത്തൈകൾ വെച്ച് പിടിപ്പിച്ച് പരിസ്ഥിതി ദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസിർ മൊഗ്രാൽ, ദേശീയവേദി പ്രസിഡണ്ട് മുഹമ്മദ് അബ്‌കോ, സെക്രടറി എം എ മൂസ, ജോ. സെക്രടറി ഇബ്രാഹിം ഖലീൽ, ട്രഷറർ വിജയകുമാർ, അംഗങ്ങളായ ടി കെ അൻവർ, അശ്റഫ് പെർവാഡ് നൂറുൽ അമീൻ യു എം, അബ്ദുല്ലകുഞ്ഞി നട്പ്പളം, അശ്റഫ് സാഹിബ്, അശ്റഫ് സ്കൈലർ, മുഹമ്മദ് മൊഗ്രാൽ, എച് എം കരീം, ആഇശ പിവി അൻവർ, മിർശാമർജാൻ, മുഹമ്മദ്, ആദിൽ ജാഫർ, ഹിബാ അബ്ദുർ റഹ്‌മാൻ, മൊയ്‌തീൻ കുഞ്ഞി, ടി പി എ റഹ്മാൻ, അനീസ് ടി പി, എം എ ഇഖ്ബാൽ സംബന്ധിച്ചു.
സ്റ്റുഡന്റ് പൊലീസ് കേഡറ്റ് വൃക്ഷത്തൈ വിതരണം നടത്തി.
വിദ്യാനഗർ: നായന്മാർമൂല ടി ഐ എച് എസ് എസിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ എന്റെ ചെടി എന്റെ മരം പദ്ധതി പ്രകാരം പുതുതായി സ്കൂൾ പ്രവേശനം നേടിയ കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. പ്രധാനാധ്യാപകൻ പി നാരായണൻ ഉൽഘാടനം നിർവഹിച്ചു. എസ് പി സി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ ശ്രീധരൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജ്മെന്റ് കമിറ്റി അംഗങ്ങളായ എ എൽ അമീൻ, റസാഖ്, സ്‌റ്റാഫ് സെക്രടറി കെ അശോകൻ, ഇല്യാസ്, കൗസിയ സംബന്ധിച്ചു.

എസ് വൈ എസ് നാടൊട്ടുക്കും വൃക്ഷത്തൈകൾ നാട്ടു
കുമ്പോൽ: എസ് വൈ എസ് കുമ്പോൽ സർകിളിൽ നാടൊട്ടുക്കും വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു. ഉളുവാർ മിനി സ്റ്റേഡിയം പരിസരത്ത് നടന്ന സർകിൾ തല ഉദ്‌ഘാടനം വാർഡ് മെമ്പർ യൂസുഫ് ഉളുവാർ നിർവഹിച്ചു .
പട്ല പച്ചപ്പ് പ്രഖ്യാപനം നടത്തി
പട്ല: ഗ്രീൻ ക്ലീൻ കേരളയുമായി സഹകരിച്ചു ഓയിസ്ക ഇന്റർനാഷണൽ, ഫോറെസ്റ്റ് ക്ലബ്, സ്കൗട്സ് ആൻഡ് ഗൈഡ്‌സ്, മാതൃഭൂമി സീഡ് എന്നിവയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ പട്ല പച്ചപ്പ് പ്രഖ്യാപനം ജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ നന്ദികേശൻ നടത്തി. ഉദ്ഘാടനം അജിത് കെ രാമൻ (അസ്സിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ) നിർവഹിച്ചു. എ വി പ്രദീപ് (ഡി വൈ എസ് സ്പെഷ്യൽ ബ്രാഞ്ച് കാസർകോട്) മുഖ്യാതിഥി ആയിരുന്നു.
മുറ്റത്തൊരു ഔഷധച്ചെടി' പരിസ്ഥിതിദിന കാംപയിൻ സംഘടിപ്പിച്ചു
കാസർകോട്: മുറ്റത്തൊരു ഔഷധച്ചെടി എന്ന സന്ദേശമുയർത്തി വിമൻ ഇൻഡ്യ മുവ്മെന്റ് പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി നടത്തുന്ന പരിപാടിയുടെ ജില്ലാ തല ഉൽഘാടനം പ്രസിഡൻറ് ഖമറുൽ ഹസീന നിർവഹിച്ചു
തളങ്കര ഗവ. ഹോമിയോ ഡിസ്‌പെൻസറിയിൽ പരിസ്ഥിതി ദിനം ആചരിച്ചു
കാസർകോട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ഛ് തളങ്കര ഗവ. ഹോമിയോ ഡിസ്‌പെൻസറിയിൽ വൃക്ഷ തൈ നട്ട് കാസർകോട് നഗരസഭ കൗൺസിലർ സഹീർ ആസിഫ് ഉദ്ഘാടനം ചെയ്തു. മെഡികൽ ഓഫീസർ ഡോ. സ്മിത വേലായുധൻ അധ്യക്ഷത വഹിച്ചു. കെ എം അബ്ദുൽ അസീസ്, ശംസുദ്ദീൻ ഇ, സിന്ധു, പ്രഭ, മുഹമ്മദ് കുഞ്ഞി കെ എസ്, നിസാർ സാഹിബ്, ജമാൽ, ശഫീഖ് സാഹിബ്, ഫിറോസ് സംബന്ധിച്ചു.
പാലക്കുന്ന് ടൗണിൽ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു
ഉദുമ: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് കാസർകോട് ജില്ലാ യുവജന കേന്ദ്രവും ഉദുമ ഗ്രാമപഞ്ചായത്തും ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പാലക്കുന്ന് ടൗണിൽ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു കൊണ്ട് ജില്ലാതല ഉദ്ഘാടനം ഉദുമ എം എൽ എ സി എച് കുഞ്ഞമ്പു നിർവഹിച്ചു. തുടർന്ന് കേരള വളണ്ടറി യൂത് ആക്ഷൻ ഫോഴ്സ് ഉദുമ ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ പരിസര ശുചീകരണം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സൺ ഗീത കൃഷ്ണൻ, ബ്ലോക് പഞ്ചായത്ത് അംഗങ്ങളായ കെവി രാജേന്ദ്രൻ, പുഷ്‌പ ശ്രീധരൻ, പഞ്ചായത്ത് സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സൺ സൈനബ അബൂബകർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ യാസ്മിൻ റശീദ്, കസ്തൂരി ബാലൻ, പുഷ്പാവതി പി ആർ, പികെ ജലീൽ, സുനിൽ കുമാർ എ, സിന്ധു ഗംഗാധരൻ, വി ആർ ഗംഗാധരൻ സംസാരിച്ചു. ജില്ലാ യൂത് കോർഡിനേറ്റർ എവി ശിവപ്രസാദ് സ്വാഗതവും പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെവി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
വൈറ്റ്ഗാർഡ് പ്രവർത്തകർ കോട്ടിക്കുളം ഗവ: യു പി സ്‌കൂൾ പരിസരം ശുചീകരണം നടത്തി
ഉദുമ: കോട്ടിക്കുളം ഗവ: യു പി സ്‌കൂൾ പരിസരം മുതൽ ബകേഴ്സ് ആശുപത്രി പരിസരം വരെ ഉദുമ പഞ്ചായത്ത് യൂത് ലീഗ് വൈറ്റ്ഗാർഡ് ശുചീകരണം നടത്തി. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് കെബിഎം ശരീഫ്, ജന. സെക്രടറി എംഎച് മുഹമ്മദ് കുഞ്ഞി, വാർഡ് മെമ്പർ യാസ്മീൻ റശീദ്, ഹാരിസ് അങ്കക്കളരി, ആബിദ് മാങ്ങാട്, റശീദ് കപ്പണക്കാൽ, കെഎംഎ റഹ്‌മാൻ, തൻസീർ അഹ്‌മദ്, കാപ്പിൽ സിയാസ്, ആശിഫ് കാപ്പിൽ, കെഎംറഹിം കാപ്പിൽ സംബന്ധിച്ചു.

ദേളി എൻ ഐ എ എൽ പി സ്കൂളിൽ പെൺ മരം ക്യമ്പയിൻ നടത്തി
ദേളി: ചെമ്മനാട് കുടുംബശ്രീയുടെ നേതൃത്വത്തിൽ പെൺ മരം ക്യമ്പയിന്റെ ഭാഗമായി പതിമൂന്നാം വാർഡിൽ കുടുബശ്രീകളും ബാലസഭ കുട്ടികളുടേയും ക്ലബ് പ്രവർത്തകരുടെയും സഹകരണത്തോട് കൂടി
ദേളി എൻ ഐ എ എൽ പി സ്കൂളിൽ പ്ലാവിൽ തൈകൾ നട്ടു. പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബകർ ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത് മെമ്പർ മറിയ മാഹിൻ, യു എം അഹ്‌മദ് ശാഫി, ശബീർ ദേളി, സമീർ ദേളി നുഫ്സത്, ശാന്തകുമാരി സംബന്ധിച്ചു.
ബോവിക്കാനത്ത് മുസ്ലിം ലീഗ് വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു.
മുളിയാർ: മുസ്‌ലിം ലീഗ് ബോവിക്കാനത്ത് വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു. മണ്ഡലംതല ഉദ്ഘാടനം ജനറൽ സെക്രടറി എ ബി ശാഫിയും ബൂത് തല ഉദ്ഘാടനം പ്രസിഡണ്ട് കെ ബി മുഹമ്മദ് കുഞ്ഞിയും വൃക്ഷതൈ നട്ട്നിർവഹിച്ചു. എസ് എം മുഹമ്മദ് കുഞ്ഞി, ബി എം അശ്റഫ്, ശരീഫ് കൊടവഞ്ചി, ബാത്വിശ പൊവ്വൽ, മൻസൂർ മല്ലത്ത്, അബ്ബാസ് കൊളച്ചപ്പ്, സിദ്ദീഖ് ബോവിക്കാനം, അനീസ മല്ലത്ത്, അഡ്വ. ജുനൈദ്, രമേശൻ മുതലപ്പാറ, ബി എം ഹാരിസ്, ശരീഫ് മല്ലത്ത്, പി അബ്ദുല്ല കുഞ്ഞി, കെ മുഹമ്മദ് കുഞ്ഞി, നാസർ അബ്ദുല്ല, രാജൻ ലക്ഷ്മി വിലാസം, നാരായണൻ സംബന്ധിച്ചു.
ഉദുമ: ഗ്രാമപഞ്ചായത്ത് ഹരിത കർമ സേനയുടെ അതിജീവനത്തിനായി ജൈവവൈവിധ്യത്തിന്റെ പച്ചത്തുരുത്ത് ബാര ഗവൺമെന്റ് ഹൈസ്കൂളിൽ പഞ്ചായത്ത് തല ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി അധ്യക്ഷത വഹിച്ചു. ബ്ലോക് പഞ്ചായത്ത് സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ എം കെ വിജയൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ചന്ദ്രൻ, അശോകൻ, സിഡിഎസ് ചെയർപേഴ്സൺ പുഷ്പലത എം, എൻആർഇജി ഓവർസിയർ വിജി, ഹരിതകർമസേന കൺസോർഷ്യം പ്രസിഡണ്ട് ശശിത ബാലൻ, കുമാരൻ നായർ, പ്രവീൺ കോടോത്ത്, രാമകൃഷ്ണൻ പള്ളിതട്ട, മുകുന്ദൻ മാഷ് സംസാരിച്ചു. ഹരിത കേരളം മിഷൻ ആർ പി അഭിരാജ് സ്വാഗതവും ബാര് ഹൈസ്കൂൾ ഹെഡ്മാസ്റ്റർബാലകൃഷ്ണൻ നന്ദിയും പറഞ്ഞു
ഒരേകർ സ്ഥലത്ത് ചെറു വനം ഒരുക്കി ബളാൽ പഞ്ചായത്ത്
വെള്ളരിക്കുണ്ട്: ഒരേകർ ഭൂമിയിൽ മരത്തൈകൾ വച്ചു പിടിപ്പിച്ചു ലോക പരിസ്ഥിതി ദിനത്തിൽ ബളാൽ പഞ്ചായത്ത് മാതൃകയായി. ബളാൽ പഞ്ചായത്ത് ഹരിതകർമ സേന പ്രവർത്തകർ ആണ് പഞ്ചായത്തിന്റെ അതീനതയിൽ ഉള്ള വെള്ളരിക്കുണ്ട് മങ്കയത്തെ ഭൂമിയിൽ പദ്ധതിക്ക് തുടക്കം കുറിച്ചത്. പ്ലാവ്, മാവ്, പേര, പുളി, താന്നി, തണൽ മരങ്ങൾ, മുള, കാറ്റാടി തുടങ്ങിയ ഇനം മര തൈകളാണ് വച്ചു പിടിപ്പിച്ചത്. അതിർത്തിയായി ചുറ്റിനും മുള വെച്ച് പിടിപ്പിച്ചു. പലതരത്തിലുള്ള തണൽ മരങ്ങൾ വെച്ച് പിടിപ്പിച്ച് വനവൽക്കരണം നടത്തുന്നതോടൊപ്പം, ആവാസവ്യവസ്ഥ യുടെ പുനരുജ്ജീവനത്തിനായി ഒരു വന പാർക് ആക്കി മാറ്റുക എന്നതാണ് ലക്ഷ്യം.
പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം രാധാമണി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ അലക്സ് നെടിയകാല, ടി അബ്‌ദുൽ ഖാദർ, പി പത്മാവതി, ബ്ലോക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, പഞ്ചായത്ത് സെക്രടറി കെ അബ്‌ദുൾ റശീദ്, ജോസഫ് വർക്കി, വി ഇ ഒ പീതാംബരൻ ചേരിപ്പാടി, ജാൻസി ടോമി, സണ്ണി മങ്കയം, സന്ധ്യശിവൻ, കൃഷി ഓഫീസർ ഡോ. അനിൽ സെബാസ്റ്റ്യൻ പ്രസംഗിച്ചു. മാലോം ആയുർവേദആശുപത്രി പരിസരത്ത് തണൽ മരം നട്ടു പിടിപ്പിച്ചു ആരാമം പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്‌ഘാടനം ചെയ്‌തു.
കല്ല്യോട്ട് സ്മൃതി മണ്ഡപത്തിൽ വൃക്ഷതൈകൾ നട്ടു
ഉദുമ: കെഎസ്‌യു ഉദുമ നിയോജക മണ്ഡലം കമിറ്റിയുടെ നേതൃത്വത്തിൽ നടന്ന വൃക്ഷതൈ നടൽ ചാലെഞ്ചിന്റെ ഉദ്‌ഘാടനം കല്ല്യോട്ട് സ്മൃതി മണ്ഡപത്തിൽ രക്തസാക്ഷികളായ കൃപേഷിന്റെയും ശരത് ലാലിന്റെയും രക്ഷിതാക്കൾ ചേർന്ന് നിർവഹിച്ചു. കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് നിഖിൽ ചിറക്കാൽ, യൂത് കോൺഗ്രസ് ഉദുമ നിയോജക മണ്ഡലം പ്രസിഡന്റ് അനൂപ് കല്ല്യോട്ട്, കെ എസ് യു ഉദുമ നിയോജക മണ്ഡലം പ്രസിഡന്റ് ഗോകുൽ ബന്തടുക്ക, സോഷ്യൽ മീഡിയ കോർഡിനേറ്റർ ശ്രീജിത്ത് കോടോത്ത് നേതൃത്വം നൽകി.
Keywords: News, Kasaragod, Kerala, State, Uduma, Periya, World Environment Day, Environment, World Environment Day marked.
Powered by Info News For You

Comments
Post a Comment