കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി കത്തിയും വടിവാളും ചുഴറ്റി ജന്മദിനാഘോഷം; ദൃശ്യങ്ങള്‍ വൈറലായതോടെ ഹൈദരാബാദില്‍ 9 പേര്‍ അറസ്റ്റില്‍


ഹൈദരാബാദ്: (https://ift.tt/3wdMVap) കോവിഡിന്റെ രണ്ടാം തരംഗത്തിനിടെ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കാതെ ജന്മദിനാഘോഷം. കത്തിയും വടിവാളും ചുഴറ്റി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജന്മദിനാഘോഷം സംഘടിപ്പിച്ച ഒമ്പതുപേര്‍ അറസ്റ്റിലായി. ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുകയും അറസ്റ്റിലേക്ക് നീങ്ങുകയുമായിരുന്നു. അറസ്റ്റിലായവരുടെ പക്കല്‍നിന്ന് വാളും കത്തിയും കണ്ടുകെട്ടിയതായും പൊലീസ് പറഞ്ഞു.  

News, National, India, Hyderabad, Birthday, Birthday Celebration, Case, Arrested, Youth, Police, Social Media, Video, Hyderabad: 9 arrested for celebrating birthday with sword, dagger during lockdown


ഹൈദരാബാദ് ഹബീബ് നഗര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ആഘോഷത്തിനായി വടിവാളും കത്തിയും ഉപയോഗിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ജന്മദിനാഘോഷത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു. നടുറോഡിലായിരുന്നു ആഘോഷം. ജന്മദിനപാര്‍ടിക്കിടെ ആളുകള്‍ മാസ്‌ക് പോലും ധരിക്കാതെ കൂട്ടം കൂടി നൃത്തം ചെയ്യുന്നതും ചിലര്‍ കത്തിയും വടിവാളും ചുഴറ്റുന്നതും പുറത്തായ വിഡിയോയില്‍ കാണാം.

Keywords: News, National, India, Hyderabad, Birthday, Birthday Celebration, Case, Arrested, Youth, Police, Social Media, Video, Hyderabad: 9 arrested for celebrating birthday with sword, dagger during lockdown

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?