ടെസ്റ്റ് ചാമ്പ്യൻഷിപ് കിരീടം ന്യൂസീലൻഡിന്; ഇൻഡ്യയെ തകർത്തത് 8 വികെറ്റിന്
സതാംപ്ടൺ: (www.kvartha.com 24.06.2021) ഏകദിന കിരീടം നഷ്ടപ്പെട്ട ഇംഗ്ലീഷ് മണ്ണിൽ തന്നെ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് സ്വന്തമാക്കി കിവീസ് പട. ശക്തമായ മഴയും വെളിച്ചക്കുറവും മൂലവും റിസർവ് ദിനത്തിലേക്ക് നീണ്ട മത്സരത്തിൽ എട്ടു വികെറ്റിനായിരുന്നു ന്യൂസീലൻഡിന്റെ ആദ്യ കിരീടജയം. വില്ല്യംസന്റെ നേതൃത്വത്തിൽ ചെറുത്തു തോൽപിച്ചാണ് കിരീടം സ്വന്തമാക്കിയത്.
രണ്ടാമിന്നിങ്സിൽ ഇൻഡ്യ ഉയർത്തിയ 53 ഓവറിൽ 139 റൺസ് കിവീസ് 45.5 ഓവറിൽ രണ്ട് വികെറ്റ് നഷ്ടത്തിൽ മറിക്കടന്നു. ഓപെണർമാരായ ടോം ലാഥമും (9) ഡെവോൺ കോൺവെയും (19) ആണ് കിവീസിന് നഷ്ടമായത്. അശ്വിനാണ് ഇരുവരെയും കുടാരം കയറ്റിയത്. ക്യാപ്റ്റൻ വില്ല്യംസണും (52*) റോസ് ടെയ്ലറും (47*) പുറത്താകാതെ നിന്നതോടെ ഇൻഡ്യ തോൽവി അറിഞ്ഞു. രണ്ട് ഇന്നിങ്സിലുമായി ഇൻഡ്യയുടെ ഒരൊറ്റ ബാറ്റ്സ്മാൻ പോലും അർധ ശതകം കടന്നില്ല.

മഴ കരണം മത്സരത്തിന്റെ രണ്ട് ദിവസം ഒരു പന്തു പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട ഇൻഡ്യയെ കിവീസ് നായകൻ ബാറ്റിംഗിന് വീടുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ ഇൻഡ്യയെ 217 റൺസിന് പുറത്താക്കിയ കിവീസ്, മറുപടി ബാറ്റിംഗിൽ 32 റൺസ് ലീഡോടെ 249 റൺന്നെടുത്തു. രണ്ടാം ഇന്നിംഗ്സിൽ ഇൻഡ്യയുടെ പോരാട്ടം 170 റൺസിൽ അവസാനിച്ചു. രണ്ട് ഇന്നിംഗ്സിലുമായി ന്യൂസീലൻസ് ബൗളർ കൈൽ ജാമിസൻ ഏഴു വികെറ്റ് വീഴ്ത്തി .
രണ്ടാമിന്നിങ്സിൽ ഋഷഭ് പന്തിന് (41) ഒഴികെ മറ്റാർക്കും ഭേദപ്പെട്ട പ്രകടനം നടത്താനായില്ല.
നാല് വികെറ്റെടുത്ത ടിം സൗതിയും മൂന്നു വികെറ്റ് വീഴ്ത്തിയ ട്രെന്റ് ബോൾടും രണ്ടു വികെറ്റെടുത്ത കൈൽ ജാമിസനും ചേർന്ന് ഇൻഡ്യയെ ചെറിയ സ്കോറിൽ ഒത്തുക്കുകയായിരുന്നു. നീൽ വാഗ്നർ ഒരു വികെറ്റെടുത്തു.
Keywords: News, England, New Zealand, India, Cricket, Sports, World, WTC Final Highlights, India vs New Zealand, India vs New Zealand WTC Final Highlights, Reserve Day: New Zealand Beat India By 8 Wickets To Win World Test Championship Title.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment