റബര്‍ പുകപ്പുരക്ക് തീപിടിച്ചു; 8 ലക്ഷത്തോളം രൂപയുടെ നഷ്ടം

ചെറുപുഴ: (www.kvartha.com 16.06.2021) റബര്‍ പുകപ്പുരക്ക് തീപിടിച്ചു. പുളിങ്ങോം ടൗണിന് സമീപത്തെ കാണ്ടാവനം കെട്ടിടത്തിന് പിന്നിലെ റബര്‍ പുകപ്പുരക്കാണ് തീപിടിച്ചത്. മിഥുന്‍ ജോസഫ് കാണ്ടാവനത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് റബര്‍ ഷീറ്റ് ഉണക്കിയെടുക്കുന്ന കെട്ടിടം. 

ചൊവ്വാഴ്ച മൂന്ന് മണിയോടെയായിരുന്നു തീപിടിത്തം. പെരിങ്ങോത്ത് നിന്നും സ്‌റ്റേഷന്‍ ഓഫിസര്‍ സി പി രാജേഷിന്റെ നേതൃത്വത്തിലെത്തിയ അഗ്നിശമന സേനയാണ് തീയണച്ചത്. ഏകദേശം എട്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

News, Kerala, Fire, Business, Rubber, Money, Loss, Rubber chimney caught fire; Loss of around Rs 8 lakh

Keywords: News, Kerala, Fire, Business, Rubber, Money, Loss, Rubber chimney caught fire; Loss of around Rs 8 lakh


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?