കാവി നിറം ഒഴിവാക്കി സൗജന്യമായി നല്‍കും; 85 ലക്ഷം സ്‌കൂള്‍ വിദ്യാര്‍ഥികളുടെ യൂനിഫോമില്‍ മാറ്റം വരുത്താനൊരുങ്ങി ഗെലോട് സര്‍കാര്‍


ജയ്പൂര്‍: (https://ift.tt/3d2q7ms) കാവി നിറം ഒഴിവാക്കി സൗജന്യമായി യൂനിഫോം നല്‍കാനൊരുങ്ങി രാജസ്ഥാന്‍ സര്‍കാര്‍. സംസ്ഥാനത്തെ 85 ലക്ഷം സ്‌കൂള്‍ വിദ്യാര്‍ഥികളുടെ യൂനിഫോമിലാണ് ഗെലോട് സര്‍കാര്‍ മാറ്റം വരുത്തുന്നത്. നേരത്തെ തന്നെ സര്‍കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നതാണെന്നും എന്നാല്‍ കോവിഡ് കാരണങ്ങളാല്‍ നീണ്ടുപോയതാണെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. 

പുതിയ യൂനിഫോമിന്റെ നിറം നിര്‍ണയിക്കുന്നതിനായി സര്‍കാര്‍ കമിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. യൂനിഫോം മാറ്റുന്ന കാര്യം ഗെലോട് സര്‍കാരിന്റെ ഈ വര്‍ഷത്തെ ബജറ്റിലും പ്രഖ്യാപിച്ചിരുന്നു. 

എന്നാല്‍ യൂനിഫോമില്‍ മാറ്റം വരുത്തുന്നത് രക്ഷിതാക്കള്‍ക്ക് വലിയ ഭാരമാകുമെന്നായിരുന്നു ബി ജെ പി വാദം. അതേസമയം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പുതിയ യൂനിഫോം സൗജന്യമായി നല്‍കുമെന്ന് സര്‍കാര്‍ അറിയിച്ചു.  

News, National, India, Rajasthan, Education, Minister, Students, Lifestyle & Fashion, Gehlot govt to change BJP era school uniform to 'de-saffronise' education in Rajasthan


2017 ല്‍ വസുന്ധര രാജെ സിന്ധ്യ മുഖ്യമന്ത്രിയായപ്പോള്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ യൂനിഫോമില്‍ മാറ്റം വരുത്തിയത് വലിയ വിമര്‍ശനത്തിന് ഇട വരുത്തിയിരുന്നു. ആര്‍ എസ് എസ് യൂനിഫോമിന് സമാനമാണ് ഇതെന്നായിരുന്നു ആക്ഷേപം. ആണ്‍കുട്ടികള്‍ക്ക് ലൈറ്റ് ബ്രൗണ്‍ ഷര്‍ടും ബ്രൗണ്‍ ട്രൗസറും പെണ്‍കുട്ടികള്‍ക്ക് ഇതേ നിറത്തിലുള്ള ടോപും പാവാടയുമായിരുന്നു യൂനിഫോം.

 
Keywords: News, National, India, Rajasthan, Education, Minister, Students, Lifestyle & Fashion, Gehlot govt to change BJP era school uniform to 'de-saffronise' education in Rajasthan

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?