ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്: 80 വർഷം പഴക്കമുള്ള റെകോർഡ് തകർത്ത് കിവീസ് താരം ജമെയ്സൺ
സതാംപ്റ്റൺ: (www.kvartha.com 21.06.2021) ഇൻഡ്യ- ന്യൂസീലൻഡ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ ആവേഷമാക്കി ന്യൂസീലൻഡ് പേസ് ബൗളർ കെയ്ൽ ജമെയ്സൺ. ഇൻഡ്യൻ നായകൻ വിരാട് കോഹ്‌ലിയുടേയും വികെറ്റ് കീപെർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന്റേയും വികെറ്റുകൾ വീഴ്ത്തി ജമെയ്സൺ 80 വർഷത്തോളം പഴക്കമുള്ള റെകോർഡ് മറിക്കുന്നു.
ടെസ്റ്റ് കരിയറിലെ ആദ്യത്തെ എട്ടു ടെസ്റ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ വികെറ്റ് നേടുന്ന ന്യൂസീലൻഡ് താരമെന്ന റെകോർഡാണ് ജമെയ്സൺ സ്വന്തമാക്കിയത്. 42 ടെസ്റ്റു വികെറ്റുകളാണ് താരത്തിന്റെ പേരിൽ. ഇതുവരെ ജാക് കൊവിയുടെ പേരിലായിരുന്നു ഈ റെകോർഡ്. 1937-1949 കാലഘട്ടത്തിലാണ് താരം ന്യൂസീലൻഡിനായി കളിച്ചത്. ഷെയ്ൻ ബോണ്ടാണ് ഈ പട്ടികയിൽ മൂന്നാം സ്ഥാനത്ത്. 38 വികെറ്റുകളാണ് താരത്തിന്റെ അകൗണ്ടിൽ.

ടെസ്റ്റ് മത്സരത്തിന്റ മൂന്നാം ദിനത്തിൽ കോഹ്‌ലിയെ കിവീസ് പേസർ പറഞ്ഞയച്ചു. കോഹ്‌ലിയെ എൽബിയിൽ കുരുക്കുകയായിരുന്നു. ആറു ഓവറിന് ശേഷം ഋഷഭ് പന്തിനെയും കൂടാരം കയറ്റി. ജമെയ്സൺന്റെ പന്തിൽ ഇടങ്കയ്യൻ ബാറ്റ്സ്മാൻ ടോം ലാഥത്തിന്റെ കൈകളിലെത്തി. 22 പന്തിൽ നാല് റൺസായിരുന്നു പന്തിന്റെ സമ്പാദ്യം. ഇതോടെ കിവി പേസറുടെ അകൗണ്ടിൽ 42 ടെസ്റ്റു വികെറ്റുകൾ ആയി.
കോഹ്‌ലിയേയും പന്തിനേയും കൂടാതെ ഓപെണർ രോഹിത് ശർമ, ഇഷാന്ത് ശർമ, ജസ്പ്രീത് ബുംറ എന്നിവരുടെ വികെറ്റുകൾ കൂടിയാണ് താരം സ്വന്തമാക്കിയത്. ഇതോടെ താരം അഞ്ചു വികെറ്റ് നേട്ടവും കൈവരിച്ചു. ജമെയ്സൺന്റെ ടെസ്റ്റ് കരിയറിലെ ആദ്യ അഞ്ചു വികെറ്റ് നേട്ടമാണിത്.
Keywords: News, India, New Zealand, England, Sports, Cricket, World, Indian batsmen, Jamieson, Five Indian batsmen locked up; Jamieson breaks 80-year-old record.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment