ഇൻഡ്യ - യു എ ഇ വിമാന സെര്‍വീസ് ജൂലൈ 7 മുതല്‍ പുനരാരംഭിക്കാനായേക്കുമെന്ന് എമിറേറ്റ്‌സ്
ദുബൈ: (www.kvartha.com 27.06.2021) ഇൻഡ്യ -യു എ ഇ വിമാന സെര്‍വീസ് ജൂലൈ ഏഴു മുതല്‍ പുനരാരംഭിക്കാനായേക്കുമെന്ന് യു എ ഇ വിമാന കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു. സര്‍കാരില്‍ നിന്നും കൃത്യമായ യാത്രാ നിര്‍ദേശങ്ങള്‍ക്കും അനുമതികള്‍ക്കുമായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും ഉടന്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നതായി ഒരു യാത്രക്കാരന്റെ ട്വീറ്റിന് എമിറേറ്റ്‌സ് റിട്വീറ്റ് ചെയ്തു.
എമിറേറ്റ്‌സിന്റെ വെബ്‌സൈറ്റില്‍ ജൂലൈ ഏഴ് മുതല്‍ ഇൻഡ്യയില്‍ നിന്നും യു എ ഇയിലേക്ക് ടികെറ്റ് ബുക് ചെയ്യാന്‍ സാധിക്കുന്നുണ്ട്. മുംബൈ-ദുബൈ എകോണമി ക്ലാസ് ടികെറ്റിന് 43,683 രൂപയാണ് നിരക്ക്.
എമിറേറ്റ്‌സിന്റെ വെബ്‌സൈറ്റില്‍ ജൂലൈ ഏഴ് മുതല്‍ ഇൻഡ്യയില്‍ നിന്നും യു എ ഇയിലേക്ക് ടികെറ്റ് ബുക് ചെയ്യാന്‍ സാധിക്കുന്നുണ്ട്. മുംബൈ-ദുബൈ എകോണമി ക്ലാസ് ടികെറ്റിന് 43,683 രൂപയാണ് നിരക്ക്.
നേരത്തെ യു എ ഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഇൻഡ്യക്കാര്‍ക്കുള്ള യാത്രാ നിരോധനം വീണ്ടും അനിശ്ചിത കാലത്തേക്ക് നീട്ടിയതായി റിപോര്‍ടുകളുണ്ടായിരുന്നു. ഇക്കാര്യത്തില്‍ അവ്യക്തത തുടരുന്നതിനിടയിലാണ് ജൂലൈ ഏഴ് മുതല്‍ വിമാന സര്‍വീസ് പുനരാരംഭിക്കാനായേക്കുമെന്ന് എമിറേറ്റ്‌സ് അറിയിച്ചത്. ഇത് നാട്ടില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് ആശ്വാസത്തിന് വക നല്‍കുന്നതാണ്.
Keywords: News, Dubai, World, Flight, UAE, India, Emirates Airlines, India-Dubai travel: Expecting to resume flights from July 7, awaiting guidelines, says Emirates.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment