ടെസ്റ്റ് ക്രികെറ്റിൽ ഏറ്റവും വേഗത്തിൽ 7500 റൺസ് നേടുന്ന നാലാമത്തെ ഇൻഡ്യൻ ബാറ്റ്സ്‌മാനായി കോഹ്‌ലി

സതാംപ്‌ടണ്‍: (www.kvartha.com 20.06.2021) ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരായ കളിക്കുന്ന ഇൻഡ്യൻ നായകന്‍ വിരാട് കോഹ്‌ലിക്ക് മറ്റൊരു പൊൻതൂവൽ. ടെസ്റ്റ് ക്രികെറ്റിൽ അതിവേഗം 7500 റൺസ് നേടുന്ന നാലാമത്തെ ഇൻഡ്യൻ ബാറ്റ്സ്‌മാനായി വിരാട്. 154-ാം ഇന്നിംഗ്‌സിലാണ് താരം 7500 റൺസ് സ്വന്തമാക്കിയത്. 154 ഇന്നിംഗ്‌സിൽ സുനിൽ ഗാവസ്‌കറും 7500 എന്ന നേട്ടം സ്വന്തമാക്കിയിരുന്നു. ഇതിഹാസ താരം സചിൻ ടെൻഡുൽകറാണ് ഒന്നാം സ്ഥാനത്ത്. താരം 144-ാം ഇന്നിംഗ്‌സിൽ 7500 റൺസ് തികച്ചിരുന്നു. വീരേന്ദര്‍ സെവാഗ്, രാഹുൽ ദ്രാവിഡ് എന്നിവർ രണ്ടും മൂന്നും സ്ഥാനത്ത്.

News, England, Sports, Cricket, Virat Kohli, Sunil Gavaskar, Indian Team, World, WTC Final,

ടെസ്റ്റ് ക്യാപ്റ്റന്‍സിയിലും വിരാട് കോഹ്‌ലി റെകോര്‍ഡിട്ടിരുന്നു. ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങളില്‍ നായക പദവി അലങ്കരിച്ച ഏഷ്യന്‍ താരമെന്ന നേട്ടമാണ് കോലി സ്വന്തമാക്കിയത്. നായകനായി കോഹ്ലി 61-ാം ടെസ്റ്റിനാണ് ഇറങ്ങിയത്. 60 ടെസ്റ്റിൽ നായകനായ മുൻ ഇൻഡ്യൻ താരം എം എസ് ധോണിയുടെ റെകോര്‍ഡ് മറികടന്നത്.

പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത് ടെസ്റ്റിൽ 56 മത്സരങ്ങളില്‍ വീതം നായകനായിട്ടുള്ള ശലങ്കയുടെ അര്‍ജുന രണതുംഗയും പാകിസ്ഥാന്‍റെ മിസ്‌ബ ഉള്‍ ഹഖുമാണ്. കോഹ്ലി 2014ലാണ് ഇൻഡ്യൻ ടെസ്റ്റ് ടീം നായകനായത്. ദക്ഷിണാഫ്രികയുടെ ഗ്രെയാം സ്‌മിതിന്‍റെ പേരിലാണ് ലോക റെകോര്‍ഡ്.109 ടെസ്റ്റ് മത്സരത്തിൽ അദ്ദേഹം നായകനായിട്ടുണ്ട്.

Keywords: News, England, Sports, Cricket, Virat Kohli, Sunil Gavaskar, Indian Team, World, WTC Final, WTC Final: Virat Kohli breaches 7500-run mark in Tests, equals Sunil Gavaskar's record.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?