വൈറസിന്റെ ഡെൽറ്റ വകഭേദം അപകടകാരിയാണെന്ന് ജോ ബൈഡൻ: സ്വാതന്ത്ര്യ ദിനത്തിന് മുൻപ് 70 ശതമാനം ജനങ്ങൾക്ക് ഒരു ഡോസ് വാക്സിൻ പൂർത്തിയാക്കാൻ തീവ്രശ്രമവുമായി അമേരിക
ന്യൂയോര്‍ക്: (www.kvartha.com 20.06.2021) അമേരികയിൽ ജൂലൈ നാല് സ്വാതന്ത്ര്യ ദിനത്തിന് മുൻപ് 70 ശതമാനം ജനങ്ങള്‍ക്കും ഒരു ഡോസ് വാക്സിന്‍ പൂർത്തിയാക്കാൻ തീവ്രശ്രമവുമായി അമേരിക. ഇത് വരെ 65 ശതമാനം ജനങ്ങൾ ഒരു ഡോസ് പൂർത്തിയാക്കിയെന്നും വൈറസിന്റെ ഡെൽറ്റ വകഭേദം അപകടകാരിയാണെന്നും പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
അതേ സമയം അമേരികൻ സംസ്ഥാനമായ ന്യൂയോർകിൽ എല്ലാ കോവിഡ് നിയന്ത്രണങ്ങളും എടുത്തുമാറ്റി. സംസ്ഥാനത്തെ 70 ശതമാനം മുതിർന്ന പൗരന്മാർക്കും ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചെന്ന റിപോർട് പുറത്തുവന്നതിന് പിന്നാലെയാണ് ന്യൂയോർക് നിർബന്ധിത കോവിഡ് നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞത്. ഗവർണർ ആൻഡ്രൂക്യൂമോയാണ് പ്രഖ്യാപനം നടത്തിയത്.
മറ്റ് വലിയ സംസ്ഥാനങ്ങളേക്കാൾ കൂടുതൽ മുതിർന്നവർ ന്യൂയോർകിൽ വാക്സിനേഷൻ പൂർത്തിയാക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഇത് ചരിത്രപരമായ നാഴികക്കല്ലാണെന്നും കൂടുതൽ പ്രവർത്തനങ്ങൾ നടത്താൻ ശ്രമിക്കുകയാണെന്നും ക്യൂമോ വ്യക്തമാക്കി.

കൂടുതൽ പേർക്ക് വാക്സീൻ നൽകുന്നത് തുടരും. വാണിജ്യവും സാമൂഹികവുമായ നിയന്ത്രണങ്ങൾ നീക്കും. എന്നാൽ യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ മാർഗനിർദേശങ്ങൾ പ്രകാരമുള്ള ചില നിയന്ത്രണങ്ങളുണ്ടാകും.
വാക്സിൻ സ്വീകരിച്ചവർ മാസ്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ വേണ്ട. എന്നാൽ വാക്സീൻ സ്വീകരിക്കാത്തവർ രണ്ട് മാർഗനിർദേശങ്ങളും പാലിക്കണം. വാക്സിനെടുക്കാത്തവർക്ക് ചില പരിപാടികളിൽ പങ്കെടുക്കാൻ കോവിഡ് നെഗറ്റീവ് സർടിഫികെറ്റ് ആവശ്യമാണെന്നും ക്യൂമോ പറഞ്ഞു.
Keywords: News, World, America, Vaccine, COVID-19, Corona, New York, Joe Biden, COVID Delta, Joe Biden warns of COVID 'Delta' variant threat, urges Americans to get vaccinated.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment