ഡെല്‍ഹിയില്‍ നവജാത ശിശുവിനെ പണത്തിനുവേണ്ടി വിറ്റു; മാതാപിതാക്കളടക്കം 6 പേര്‍ അറസ്റ്റില്‍
ഡെല്‍ഹി: (www.kvartha.com 18.06.2021) നവജാത ശിശുവിനെ 3.6 ലക്ഷം രൂപയ്ക്ക് വിറ്റ സംഭവത്തില്‍ മാതാപിതാക്കളടക്കം ആറുപേര്‍ അറസ്റ്റില്‍. കുഞ്ഞിന്റെ മാതാപിതാക്കളെയും വില്‍പനയ്ക്ക് കൂട്ടുനിന്നതിന് രണ്ട് പേരെയും കുഞ്ഞിനെ പണം കൊടുത്ത് വാങ്ങിയതിന് ദമ്പതികളായ രണ്ട് പേരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 30 കാരനായ ഗോവിന്ദ് കുമാറും അയാളുടെ 22 കാരിയായ ഭാര്യയും ജൂണ്‍ 15ന് കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.
ഉത്തര്‍പ്രദേശ് പൊലീസിനെ സംഭവം അറിയിക്കുകയും ഡെല്‍ഹി-യുപി പൊലീസ് സേന സംയുക്തമായി അന്വേഷണം ഊര്‍ജ്ജിതമാക്കുകയും ചെയ്തു. കുഞ്ഞിനെ വാങ്ങിയ 50കാരനായ വിദ്യാനന്ദ്, ഭാര്യ 45കാരിയായ രംപാരി ദേവി എന്നിവരെ ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയപ്പോഴാണ് കുഞ്ഞിനെ വില്‍പന നടത്തിയതാണെന്ന് വ്യക്തമായത്.
തുടര്‍ന്ന് ഗോവിന്ദിനെയും പൂജയെയും ചോദ്യം ചെയ്തതില്‍ ഇവരുടെ മൊഴിയിലെ വൈരുദ്ധ്യം വ്യക്തമായി. കുഞ്ഞിനെ വിറ്റതിന് ശേഷം അമ്മയുടെ മനസ് മാറിയിട്ടുണ്ടാകാമെന്നും അതിനാലാകാം ഇങ്ങനെ ഒരു നാടകം കളിച്ചതെന്നും പൊലീസ് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഹര്‍ഷ് വര്‍ദ്ധന്‍ പറഞ്ഞു. 25 വര്‍ഷമായി കുട്ടികളില്ലാത്ത വിദ്യാനന്ദിനും രാംപുരിക്കുമായി ഗോവിന്ദിന്റെ ബന്ധു രാമന്‍ യാദവാണ് ഇവരെ സമീപിച്ചത്.
Keywords: Delhi, News, National, Crime, Complaint, Police, Parents, Arrest, Child, Delhi: Couple sells newborn for Rs 3.6 lakh, 6 arrested
Powered by Info News For You

Comments
Post a Comment