വിവാഹേതര ബന്ധമെന്ന് ആരോപണം; ആദിവാസിയെ സ്ത്രീയെ വീട്ടില്‍ നിന്ന് വലിച്ചിഴച്ച ശേഷം റോഡിലൂടെ വിവസ്ത്രയാക്കി നടത്തി, 6 പേര്‍ അറസ്റ്റില്‍
കൊല്‍ക്കത്ത: (www.kvartha.com 15.06.2021) ബംഗാളില്‍ വിവാഹേതര ബന്ധം ആരോപിച്ച് ഗ്രാമവാസികള്‍ ആദിവാസിയെ സ്ത്രീയെ വീട്ടില്‍ നിന്ന് വലിച്ചിഴച്ച ശേഷം റോഡിലൂടെ വിവസ്ത്രയാക്കി നടത്തി. സംഭവത്തില്‍ ഉള്‍പ്പെട്ട 11 പ്രതികളില്‍ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
അലിപുര്‍ദോര്‍ ജില്ലയില്‍ കുമാരഗ്രാമത്തില്‍ ജൂണ്‍ ഒമ്പതിനാണ് കേസിന് ആസ്പദമായ സംഭവം. ആറുമാസം മുമ്പ് ഭര്‍ത്താവിനെ ഉപേക്ഷിച്ച് യുവതി ഒറ്റക്കായിരുന്നു താമസിച്ചിരുന്നതെന്നും വിവാഹേതര ബന്ധത്തെ തുടര്‍ന്നാണ് ഇരുവരും പിരിഞ്ഞതെന്നുമാണ് ഗ്രാമവാസികള്‍ പറയുന്നത്. ബുധനാഴ്ച രാത്രി ഗ്രാമവാസികളില്‍ കുറച്ചുപേര്‍ സ്ത്രീയുടെ വീട്ടിലെത്തി.
തുടര്‍ന്ന് വീടിന് പുറത്തേക്ക് വലിച്ചിഴക്കുകയും ക്രൂരമായി മര്‍ദിച്ച ശേഷം ഗ്രാമത്തിലെ റോഡിലൂടെ വിവസ്ത്രയാക്കി നടത്തിച്ചു. വിവാഹേതര ബന്ധത്തിന്റെ ശിക്ഷയാണെന്ന് ആരോപിച്ചായിരുന്നു അതിക്രമം.
അക്രമത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പുറത്തറിയുന്നത്.
Keywords: Kolkata, News, National, Arrest, Arrested, Crime, Woman, Police, Attack against tribal woman; 6 arrested
Powered by Info News For You

Comments
Post a Comment