രാജ്യത്ത് അടുത്ത 6 മുതല്‍ 8 ആഴ്ചക്കുള്ളില്‍ കോവിഡ് മൂന്നാം തരംഗം ഉണ്ടായേക്കുമെന്ന് എയിംസ് മേധാവി; ജനസംഖ്യയിലെ ഭൂരിഭാഗവും വാക്സിന്‍ സ്വീകരിക്കും വരെ മാസ്‌ക് അടക്കമുള്ള മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് മുന്നറിയിപ്പ്


ന്യൂഡെല്‍ഹി: (https://ift.tt/3xtikpk) രാജ്യത്ത് അടുത്ത 6 മുതല്‍ 8 ആഴ്ചക്കുള്ളില്‍ കോവിഡ് മൂന്നാം തരംഗം ഉണ്ടായേക്കുമെന്ന് എയിംസ് മേധാവി രണ്‍ധീപ് ഗുലേറിയ. ജനസംഖ്യയിലെ ഭൂരിഭാഗവും വാക്സിന്‍ സ്വീകരിക്കും വരെ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം അടക്കമുള്ള മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്

ഇതിനിടെ രാജ്യത്ത് രണ്ടാം തരംഗം നിയന്ത്രണത്തിലായതോടെ വിവിധ സംസ്ഥാനങ്ങള്‍ ലോക് ഡൗണ്‍ പിന്‍വലിക്കാനുള്ള നീക്കവുമായി മുന്നോട്ട് പോവുകയാണ്. ലോക് ഡൗണ്‍ അവസാനിപ്പിച്ച തെലങ്കാന ജൂലൈ ഒന്നിന് സ്‌കൂളുകള്‍ തുറക്കാനുള്ള ഒരുക്കത്തിലാണ്. കര്‍ണാടകയും കഴിഞ്ഞ ദിവസം ലോക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. 

News, National, India, New Delhi, COVID-19, Trending, Health, Health and Fitness, Third wave in 6-8 weeks if Covid-appropriate behaviour not followed, warns AIIMS chief


അതേസമയം തമിഴ്‌നാട്ടില്‍ കഴിഞ്ഞ ദിവസം 8,183 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 8,912 പേര്‍ക്കും കര്‍ണാടകയില്‍ 5,815 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 5,674 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. പശ്ചിമബംഗാളില്‍ 2,486 പേര്‍ക്കും ഒഡീഷയില്‍ 3,427 പേര്‍ക്കും ആസാമില്‍ 3,571 പേര്‍ക്കും തെലുങ്കാനയില്‍ 1,362 പേര്‍ക്കും കഴിഞ്ഞ ദിവസം പുതുതായി രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും കോവിഡ് രോഗികളാണുള്ളത് ആയിരത്തില്‍ താഴെ മാത്രം.

Keywords: News, National, India, New Delhi, COVID-19, Trending, Health, Health and Fitness, Third wave in 6-8 weeks if Covid-appropriate behaviour not followed, warns AIIMS chief

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?