രോഗലക്ഷണങ്ങൾ ഒന്നുമില്ലാതെ കൊറോണ വൈറസ് ബാധിക്കുന്നവരിൽ 5 ൽ ഒരാൾക്ക് ദീർഘകാല കോവിഡ് ഉണ്ടാകാം; പഠന റിപോർട്

ന്യൂഡെൽഹി: (www.kvartha.com 23.06.2021) രോഗലക്ഷണങ്ങൾ ഒന്നുമില്ലാതെ കൊറോണ വൈറസ് ബാധിക്കുന്നവരിൽ അഞ്ചിൽ ഒരാൾക്ക് ദീർഘകാല കോവിഡ് ഉണ്ടാക്കുന്നതായി പഠനം. കോവിഡിൽ നിന്ന് രോഗമുക്തി നേടുന്നവരെല്ലാം തിരികെ സമ്പൂർണ ആരോഗ്യത്തിലേക്ക് മടങ്ങുന്നില്ലെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.

ഫെയർ ഹെൽത് എന്ന സന്നദ്ധസംഘടന ന്യൂയോർകിൽ നടത്തിയ പഠനത്തിൽ 20 ലക്ഷം അമേരികക്കാരുടെ ആരോഗ്യസ്ഥിതിയാണ് 2020 ഫെബ്രുവരിക്കും 2021 ഫെബ്രുവരിക്കും ഇടയിൽ വിലയിരുത്തിയത്. രോഗലക്ഷണങ്ങൾ ഇല്ലാതെ കോവിഡ് വന്നവരിൽ 19% പേർക്കും ദീർഘകാല കോവിഡ് ഉണ്ടാകുന്നതായി പഠനത്തിൽ കണ്ടെത്തി. രോഗം മാറി 30 ദിവസങ്ങൾക്കുശേഷം ഇവരിൽ സങ്കീർണതകൾ ഉണ്ടായെന്നും റിപോർടിൽ പറയുന്നു.

News, New Delhi, India, National, COVID-19, Corona, Patient, UK, Covid Patients, Long Covid, Asymptomatic,

വേദനയാണ് ദീർഘകാല കോവിഡ് പ്രശ്നങ്ങളിൽ ഏറ്റവും പൊതുവായി കണ്ടെത്തിയത്. ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, ഉയർന്ന കൊളസ്ട്രോൾ, ക്ഷീണം, ഉയർന്ന രക്തസമ്മർദം എന്നിവയും പലർക്കും റിപോർട് ചെയ്യുന്നു.

യുവാക്കളിൽ വൻ കുടലിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ഉയർന്ന കൊളസ്ട്രോളിനെക്കാൾ കൂടുതൽ കാണപ്പെട്ടത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ദീർഘകാല കോവിഡ് പൊതുവേ കാണപ്പെടുന്നതായും പഠനം പറയുന്നു.

2021 മാർചിൽ ലെയ്കെസ്റ്റർ സർവകലാശാല നടത്തിയ പഠനവും ഇത് ശരി വയ്ക്കുന്നു. അതേ സമയം ദീർഘകാല കോവിഡിന്റെ ഭാഗമായി ഹൃദയത്തിലെ പേശികൾക്ക് നീർക്കെട്ട് ഉണ്ടാകുന്നത് കൂടുതലും പുരുഷന്മാരിലാണ്. ചിലർക്ക് വിഷാദരോഗം ഉൾപെടെയുള്ള മാനസിക പ്രശ്നങ്ങളും ഉണ്ടാക്കുന്നതായും പറയുന്നു.

Keywords: News, New Delhi, India, National, COVID-19, Corona, Patient, UK, Covid Patients, Long Covid, Asymptomatic, A Fifth Of Asymptomatic Covid Patients Develop 'Long Covid': Study.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?