ലോറി ഡ്രൈവര്‍ കുറ്റക്കാരനാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമെ അറസ്റ്റിന്റെ ആവശ്യമുള്ളൂ; 5 പേരുടെ മരണത്തിനിടയാക്കിയ രാമനാട്ടുകര അപകടത്തിൽ വ്യക്തത ലഭിക്കാതെ പൊലീസ്

കോഴിക്കോട്: (www.kvartha.com 23.06.2021) രാമനാട്ടുകരയില്‍ അഞ്ചു പേരുടെ മരണത്തിന് കാരണമായ അപകടത്തിൽ വ്യക്തത വരാതെ പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച്, അപകടത്തില്‍പ്പെട്ട ജീപിനൊപ്പമുണ്ടായിരുന്ന വാഹനങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോൾ പൊലീസ്. അപകടം അന്വേഷിക്കുന്ന ഉദ്യോസ്ഥര്‍ കോഴിക്കോട് യോഗം ചേരും.

അഞ്ചുപേർ മരിച്ചിട്ട് മൂന്ന് ദിവസമായിട്ടും അപകടം എങ്ങനെയാണ് സംഭവിച്ചതെന്ന് കൃത്യമായി വിശദീകരിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ ഗ്ലാസ് വരെ തകര്‍ന്നതിനാൽ ജീപ് ലോറിയില്‍ വന്നിടിക്കുകയായിരുന്നുവെന്ന ഡ്രൈവറുടെ മൊഴി വിശ്വസത്തിലെടുത്തിട്ടുണ്ട്. അമിതവേഗത്തില്‍ വന്ന ജീപ് നിയന്ത്രണം വിട്ട് മറിഞ്ഞതാകാം എന്നാണ് പൊലീസ് നിഗമനം.

News, Kozhikode, Kerala, State, Accident, Police, Case, Ramanattukara accident,

അങ്ങനെയെങ്കില്‍ നിയന്ത്രണം വിടാന്‍ പിന്നാലെ വന്ന മറ്റേതെങ്കിലും വാഹനം കാരണമായിട്ടുണ്ടോയെന്നും സംശയിക്കുന്നു. ജീപിനെ പിന്തുടര്‍ന്ന വാഹനങ്ങള്‍ ഏതൊക്കെയെന്ന് കണ്ടെത്തി കഴിഞ്ഞാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകു. ഇതിനായി മൂന്നു കിലോമീറ്റര്‍ ചുറ്റളവിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധിക്കുകയാണ്.

കറുത്ത നിറത്തിലുള്ള ഒരു കാര്‍ രക്ഷപ്പെട്ടു പോയെന്ന് ദൃക്സാക്ഷിയുടേതായി പ്രചരിക്കുന്ന ഓഡിയോ സന്ദേശം സംശയങ്ങള്‍ വർധിപ്പിക്കുകയാണ്. ലോറി ഡ്രൈവര്‍ നിലമ്പൂര്‍ സ്വദേശി താഹിറിനെ വിശദമായി ചോദ്യം ചെയ്തശേഷം വിട്ടയച്ചു. ഇയാൾ കുറ്റക്കാരനാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമെ അറസ്റ്റിന്റെ ആവശ്യമുള്ളൂവെന്നു കേസ് അന്വേഷിക്കുന്ന ഫറോക് അസിസ്റ്റന്റ് കമീഷണര്‍ എ എ സിദ്ദിഖ് പറഞ്ഞു.

Keywords: News, Kozhikode, Kerala, State, Accident, Police, Case, Ramanattukara accident, Ramanattukara accident; Police have not received any information.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?