ഡെല്‍ഹിയില്‍ യൂനിയന്‍ ബാങ്കിന്റെ ഭിത്തി കുത്തിത്തുരന്ന് മോഷണം; നിക്ഷേപതുകയായ 55 ലക്ഷം കവര്‍ന്നു


ന്യൂഡെല്‍ഹി: (https://ift.tt/3gTQHit) ഡെല്‍ഹിയില്‍ യൂനിയന്‍ ബാങ്കിന്റെ ഭിത്തി കുത്തിത്തുരന്ന് മോഷണം. യൂനിയന്‍ ബാങ്കിന്റെ ഷാഹ്ദാര പ്രദേശത്തെ ബ്രാഞ്ചില്‍ നിന്ന് നിക്ഷേപതുകയായ 55 ലക്ഷം കവര്‍ന്നു. വെള്ളി, ശനി ദിവസങ്ങളില്‍ ബാങ്ക് സ്വീകരിച്ച നിക്ഷേപമാണ് കവര്‍ന്നത്. ലോകെറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും നഷ്ടമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.  

സമീപത്തുള്ള നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഭാഗത്തുള്ള ബാങ്കിന്റെ ഭിത്തി തുരന്നാണ് കവര്‍ച്ചക്കാര്‍ ബാങ്കിനകത്ത് പ്രവേശിച്ചതെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ബാങ്കിനകത്ത് സ്ഥാപിച്ചിരുന്ന സി സി ടി വി ദൃശ്യങ്ങളില്‍ ഒരു മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്. എന്നാല്‍, കുറ്റകൃത്യത്തില്‍ എത്രപേര്‍ പങ്കെടുത്തിട്ടുണ്ടെന്ന് വ്യക്തമല്ല. പ്രതികളെ പിടികൂടാന്‍ അന്വേഷണം ശക്തമാക്കിയതായും പൊലീസ് പറഞ്ഞു. 

News, National, India, New Delhi, Theft, Robbery, Bank, Police, Thieves Enter Delhi’s Union Bank of India Branch by Drilling Hole in Wall Building, Steal ₹ 55 Lakh in Cash


ബാങ്ക് കവര്‍ച്ചയുടെ വിവരം പരന്നതോടെ നിരവധി ഉപഭോക്താക്കള്‍ ബാങ്കിന് പുറത്ത് തടിച്ചുകൂടിയിരുന്നു. 'എനിക്കും ഞങ്ങളുടെ നിരവധി ബന്ധുക്കള്‍ക്കും ഈ ബ്രാഞ്ചില്‍ അകൗന്‍ഡ് ഉണ്ട്. കവര്‍ച്ച വിവരം അറിഞ്ഞതോടെ എല്ലാവരും ബാങ്കിലെത്തി. ഞങ്ങള്‍ക്ക് അകൗന്‍ഡ്് ഉണ്ടെന്ന് മാത്രമല്ല, അവയെല്ലാം ഞങ്ങളുടെ ബിസിനസിന്റെ അകൗന്‍ഡുമാണ്. അതാണ് ആശങ്കയുണ്ടാക്കുന്നത്. മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടുമില്ല' -ഉപഭോക്താക്കളില്‍ ഒരാള്‍ പറഞ്ഞു.

Keywords: News, National, India, New Delhi, Theft, Robbery, Bank, Police, Thieves Enter Delhi’s Union Bank of India Branch by Drilling Hole in Wall Building, Steal ₹ 55 Lakh in Cash

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?