റെകോർഡ് വിൽപന നടത്തി സംസ്ഥാനത്തെ മദ്യശാലകൾ: വ്യാഴാഴ്ച മാത്രം വിറ്റത് 51 കോടിയുടെ മദ്യം

തിരുവനന്തപുരം: (www.kvartha.com 18.06.2021) ലോക്ഡൗണിന് ശേഷം മദ്യശാലകള്‍ തുറന്നതോടെ സംസ്ഥാനത്ത് റെകോര്‍ഡ് വില്‍പന. 51 കോടി രൂപയുടെ മദ്യമാണ് ബിവറേജസ് കോർപറേഷൻ വ്യാഴാഴ്ച വിറ്റത്. 225 ഔട് ലെറ്റുകളാണ് വ്യാഴാഴ്ച തുറന്നത്. കൺസ്യൂമർ ഫെഡ് ഔട് ലെറ്റുകളില്‍ എട്ട് കോടിയുടെ മദൃവിൽപന നടന്നു.

ഏറ്റവുമധികം മദ്യം വിറ്റത് പാലക്കാട് ജില്ലയിലെ തേങ്കുറിശ്ശിയിലാണ്. 68 ലക്ഷം രൂപയുടെ മദ്യമാണ് തേങ്കുറിശ്ശിയിൽ വിറ്റത്. തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട് ലെറ്റില്‍ 65 ലക്ഷം രൂപയുടെയും ഇരിങ്ങാലക്കുടയില്‍ 64 ലക്ഷം രൂപയുടെയും മദ്യവും വിറ്റു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളില്‍ മാത്രമായിരുന്നു മദ്യവില്‍പന പുനരാരംഭിച്ചത്. കേരളത്തിൽ 12 തദ്ദേശ സ്ഥാപനങ്ങളിൽ മാത്രമാണ് ട്രിപിൾ ലോക്ഡൗണ്‍ ഉള്ളത്.

News, Thiruvananthapuram, Kerala, State, Liquor, Lockdown, COVID-19, Corona,

കോവിഡ് രണ്ടാം വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഏപ്രിൽ 26 നാണ് സംസ്ഥാനത്തെ മദ്യവിൽപന ശാലകൾ നിലച്ചത്. ലോക്ഡൗൺ ഇളവിന്‍റെ ഭാഗമായിട്ടാണ് വ്യാഴാഴ്ച മുതൽ മദ്യ വിൽപന പുനരാരംഭിച്ചത്. തിരക്ക് ഒഴിവാക്കാൻ മൊബൈൽ ആപ് വഴി സ്ലോട് ബുക് ചെയ്തുള്ള വിൽപനയ്ക്കാണ് സർകാർ നിർദേശം നൽകിയിരിക്കുന്നത്.

Keywords: News, Thiruvananthapuram, Kerala, State, Liquor, Lockdown, COVID-19, Corona, Liquor stores in state with record sales: Liquor worth Rs 51 crore sold on Thursday.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?