വാഹനപരിശോധനയ്ക്കിടെ പിഴയടച്ചത് 500 രൂപയുടെ കള്ള നോട്: പുലിവാല് പിടിച്ച് പൊലീസ്
കൊല്ലം: (www.kvartha.com 09.06.2021) ഹൈവേ പെട്രോളിങ്ങിന്റെ ഭാഗമായി കൊല്ലം റൂറല്‍ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ ആരോ പിഴയടച്ചത് 500 രൂപയുടെ കള്ള നോട്. ഇതേതുടർന്ന് പുലിവാല് പിടിച്ച് പൊലീസ്. അന്നേദിവസം കേസുകള്‍ അനവധി ഉണ്ടായിരുന്നത് കൊണ്ട് തന്നെ ഈ നോട് ആര് തന്നതാണെന്ന് കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
പണം ട്രഷറിയില്‍ എത്തിച്ചപ്പോഴാണ് കള്ളനോടാണെന്ന വിവരം ലഭിച്ചത്. പണം ആരുടെതെന്ന് കണ്ടെത്താന്‍ അന്വേഷണത്തിന് പുനലൂര്‍ ഡിവൈഎസ്പി ഉത്തരവിട്ടു.
പണം ട്രഷറിയില്‍ എത്തിച്ചപ്പോഴാണ് കള്ളനോടാണെന്ന വിവരം ലഭിച്ചത്. പണം ആരുടെതെന്ന് കണ്ടെത്താന്‍ അന്വേഷണത്തിന് പുനലൂര്‍ ഡിവൈഎസ്പി ഉത്തരവിട്ടു.
അതേസമയം പിഴ അടയ്ക്കുന്ന പണം 'ഒറിജിനല്‍' ആണെന്ന് ഉറപ്പു വരുത്താന്‍ പരിശോധനാ സംഘങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് അധികൃതര്‍. വാഹന പരിശോധനയ്ക്കൊപ്പം നോട് പരിശോധനയും ഇതോടെ ശക്തമാക്കിയിരിക്കുകയാണ് കൊല്ലം റൂറല്‍ പൊലീസ്.
Keywords: News, Kollam, Police, Case, Fine, Kerala, State, Fake money, Man paid fine to police by fake currency.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment