ബാങ്ക് കവര്‍ച നടത്തി മാതാവിന് 50,000 രൂപയുടെ സ്വര്‍ണാഭരണങ്ങള്‍, പിതാവിന് കാര്‍; 18കാരനും സുഹൃത്തും അറസ്റ്റില്‍

നാഗ്പൂര്‍: (www.kvartha.com 28.06.2021) ബാങ്ക് കവര്‍ച്ച നടത്തിയ മഹാരാഷ്ട്ര സ്വദേശിയായ 18 കാരനും സുഹൃത്തും അറസ്റ്റില്‍. ഇന്ദിര ഗാന്ധി നഗറിലെ ബാരാനാല്‍ സ്‌ക്വയറിലെ കോര്‍പറേറ്റീവ് ബാങ്കില്‍ 4.78 ലക്ഷം രൂപയുടെ കവര്‍ച നടത്തിയ അജയ് ബന്‍ജാരേയും (18) സുഹൃത്ത് പ്രദീപ് താക്കൂറും ആണ് അറസ്റ്റിലായത്. അജയ്‌യും സുഹൃത്ത് പ്രദീപ് താക്കൂറും വര്‍ഷങ്ങളായി ഒരുമിച്ച് ജോലിചെയ്തുവരികയായിരുന്നു. 

ബാങ്ക് കവര്‍ചക്ക് ശേഷം രാജസ്ഥാനിലേക്ക് കടക്കാനായിരുന്നു ഇരുവരുടെയും പദ്ധതി. കവര്‍ച പണം ഉപയോഗിച്ച് അജയ് മാതാവിന് 50,000 രൂപ മൂല്യമുള്ള സ്വര്‍ണാഭരണങ്ങള്‍, പിതാവിന് 40,000 രൂപയുടെ സെക്കന്‍ഡ് ഹാന്‍ഡ് കാറും വാങ്ങിനല്‍കുകയായിരുന്നു. തന്റെ സ്വത്തുകൊണ്ട് മാതാപിതാക്കളെ സന്തോഷിപ്പിക്കാനായിരുന്നു യുവാവിന്റെ ശ്രമം. മാതാപിതാക്കളില്‍ മതിപ്പുണ്ടാക്കാനാണ് അജയ് കവര്‍ച നടത്തിയതെങ്കില്‍ കുട്ടിക്കാലം തകര്‍ത്ത മാതാപിതാക്കളോട് പകരം വീട്ടാനായിരുന്നു പ്രദീപിന്റെ ശ്രമം. 

News, National, Crime, Robbery, Police, Arrest, Arrested, Man, robs bank, gifts jewellery worth Rs 50,000 to Mom, car to Dad with his 'wealth'

കൂടാതെ, ഇരുവരും വലിയ വിലയുള്ള മൊബൈല്‍ ഫോണുകളും വാങ്ങിയിരുന്നു. എന്നാല്‍ കവര്‍ചയ്ക്ക് ശേഷം ഇരുവരെയും പൊലീസ് തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് രാജസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പൊലീസ് പിടിയിലായത്. ഇരുവരില്‍ നിന്നും രണ്ടുലക്ഷം രൂപയും കണ്ടെടുത്തു. കവര്‍ച നടത്തിയ ബാക്കി പണം രണ്ടുപേരും ചേര്‍ന്ന് ചെലവാക്കിയിരുന്നതായും പൊലീസ് വ്യക്തമാക്കി.

Keywords: News, National, Crime, Robbery, Police, Arrest, Arrested, Man, robs bank, gifts jewellery worth Rs 50,000 to Mom, car to Dad with his 'wealth'


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?