മാസ്‌ക് വയ്ക്കാതെ, കൃത്യമായ രേഖകളില്ലാതെ കാറുമായി മീന്‍ വാങ്ങാനിറങ്ങിയ മകള്‍ക്ക് 500 രൂപ പിഴയിട്ടു; പിന്നാലെ പൊതുനിരത്തില്‍ പൊലീസിന് നേരെ അസഭ്യവര്‍ഷം നടത്തി മാതാവ്; അഭിഭാഷകയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

ചെന്നൈ: (www.kvartha.com 08.06.2021) മാസ്‌ക് വയ്ക്കാതെ, കൃത്യമായ രേഖകളില്ലാതെ കാറുമായി മീന്‍ വാങ്ങാനിറങ്ങിയ മകള്‍ക്ക് 500 രൂപ പിഴയിട്ടു. പിന്നാലെ പൊതുനിരത്തില്‍ പൊലീസിന് നേരെ അസഭ്യവര്‍ഷം നടത്തി അഭിഭാഷകയായ മാതാവ്. ഒടുവില്‍ കേസെടുത്ത് പൊലീസ്.

ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച മകള്‍ക്കെതിരെ കേസെടുത്തതിന് പൊതുനിരത്തില്‍ വച്ച് പൊലീസിനെ അസഭ്യവര്‍ഷം നടത്തിയതിനാണ് കേസെടുത്തത്. ചെന്നൈ ചെത് പേട്ടില്‍ വച്ച് കാറു തടഞ്ഞ ട്രാഫിക് പൊലീസുകാരെയാണ് അഭിഭാഷക ജോലി തെറിപ്പിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയത്. ദൃശ്യങ്ങള്‍ വൈറലായതിനു പുറകെയാണു പൊലീസ് കടുത്ത വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.

മാസ്‌ക് വയ്ക്കാതെ, കൃത്യമായ രേഖകളില്ലാതെ കാറുമായി മീന്‍ വാങ്ങാനിറങ്ങിയ മകള്‍ക്കു 500 രൂപ പിഴയിട്ടതിനാണു നഗരത്തിലെ പ്രമുഖ അഭിഭാഷക പൊലീസിനെതിരെ തട്ടിക്കയറിയത്. കഴിഞ്ഞദിവസം രാവിലെയാണു കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. എടിഎം കാര്‍ഡ് ഉപയോഗിച്ച് പിഴയൊടുക്കിയതിനുശേഷം പോയാല്‍ മതിയെന്ന് അറിയിച്ചതോടെ യുവതി അമ്മയായ അഭിഭാഷക തനൂജ കന്തുലയെ വിളിച്ചുവരുത്തി. ആഡംബരകാറില്‍ വന്നിറങ്ങിയ തനൂജ പൊലീസുകാരെ തലങ്ങും വിലങ്ങും അസഭ്യം പറഞ്ഞു. തൊപ്പി തെറുപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.

ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ രഞ്ജിത്ത് എന്ന പൊലീസുകാരന്‍ പരാതി നല്‍കി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, പകര്‍ച്ചവ്യാധി തടയല്‍ നിയമം, സര്‍കാര്‍ ജീവനക്കാര്‍ക്കെതിരെ വധഭീഷണി മുഴക്കല്‍, അസഭ്യവര്‍ഷം നടത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണു കേസ്. കേസെടുത്തതിനെ തുടര്‍ന്ന് ഇരുവരും ഒളിവില്‍ പോയി. ഇതോടെ മകളെയും പ്രതി ചേര്‍ത്തു.

 

Chennai woman ‘lawyer’ verbally abuses and intimidates police, booked, Chennai, News, Police, Case, Lawyer, Complaint, Video, National

Keywords: Chennai woman ‘lawyer’ verbally abuses and intimidates police, booked, Chennai, News, Police, Case, Lawyer, Complaint, Video, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?