കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍കാര്‍
ന്യൂഡെല്‍ഹി: (https://ift.tt/3xtikpk) കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കേന്ദ്രം. എല്ലാ കോവിഡ് ബാധിതരുടെ ആശ്രിതര്‍ക്കും നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയാല്‍ അത് ദുരിതാശ്വാസ നിധിയുടെ പ്രവര്‍ത്തനം താറുമാറാക്കുമെന്നാണ് ഇതുസംബന്ധിച്ച സത്യവാങ്മൂലം കേന്ദ്രസര്‍കാര്‍ സുപ്രീംകോടതിയില്‍ സമര്‍പിച്ചത്.
183 പേജുള്ള സത്യവാങ്മൂലത്തില്‍ സംസ്ഥാനങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍കാര്‍ അറിയിച്ചു. സംസ്ഥാനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുകയാണെന്നും കേന്ദ്രസര്‍കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.
പ്രകൃതി ദുരന്തങ്ങള്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ കേന്ദ്രസര്‍കാര്‍ നഷ്ടപരിഹാരം നല്‍കുന്നത്. പകര്‍ച്ചവ്യാധികള്‍ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാധാരണയായി നഷ്ടപരിഹാരം നല്‍കാറില്ല. കോവിഡിന് മാത്രമായി ഇതില്‍ മാറ്റം വരുത്താനാവില്ലെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ വ്യക്തമാക്കി.
ആരോഗ്യ ചെലവുകള്‍ വര്‍ധിച്ചു. ഇതിന് പുറമേ നികുതി വരുമാനവും കുറഞ്ഞു. ഈയൊരു സാഹചര്യത്തില്‍ കോവിഡ് ബാധിച്ച് മരിച്ച ആയിരക്കണക്കിന് പേരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് സാധിക്കില്ലെന്നും കേന്ദ്രസര്‍കാര്‍ അറിയിച്ചു.
Powered by Info News For You

Comments
Post a Comment