'ധൂം 4 സൈകിളിൽ'; ഇന്ധന വിലവർധവിനെ ട്രോളി വിനീത് ശ്രീനിവാസൻ; ഏറ്റെടുത്ത് സാമൂഹിക മാധ്യമങ്ങൾ

കണ്ണൂർ: (www.kvartha.com 18.06.2021) അനിയന്ത്രിതമായി തുടരുന്ന പെട്രോൾ വർധനവിനെതിരെ രാജ്യമെങ്ങും പ്രതിഷേധം ഉയരുമ്പോൾ ആ വികാരത്തിനൊപ്പം നിൽക്കുകയാണ് യുവതാരം വിനീത് ശ്രീനിവാസൻ. ചിരിപടർത്തിയാണ് വിനീത് തന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നത്.

        
Kannur, Kerala, News, Social Media, Cine Actor, Vineeth Srinivasan, Facebook Post, Viral, Singer, India, Cinema, Cycle, Comments, BJP, Income Tax, Government, 'Dhoom 4 On Cycle'; Trolley Vineeth Srinivasan slams fuel price hike.


ഇൻഡ്യൻ സിനിമയിൽ സൂപെർ ഹിറ്റായ ധൂമിന്റെ നാലാം ഭാഗത്തിൽ ബൈകിന് പകരം സൈകിൾ ആണ് ഉപയോഗിക്കുക എന്ന് ഫേസ്ബുക് പോസ്റ്റിലൂടെ താരം പറയുന്നു. അഭിഷേക് ബച്ചനും ഹൃത്വിക് റോഷനുമാണ് ട്രോളിലെ ചിത്രത്തിലുള്ളത്. രസകരമായ കമന്റുകളുമായി മലയാളികളും ഒത്തുചേർന്നതോടെ പോസ്റ്റ് വൈറലായിരിക്കുകയാണ്.

'ഹലോ ഇ ഡി ഓഫിസ് അല്ലെ' എന്ന തരത്തിലുള്ള കമന്റുകളാണ് കൂടുതൽ. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി കൊച്ചിയില്‍ തെരുവിലിറങ്ങിയ സിനിമാക്കാർക്കെതിരെ ഇൻകം ടാക്സും ഇ ഡി-യും വീട്ടിൽ കയറിയിറങ്ങുമെന്നു ബിജെപി നേതാവ് സന്ദീപ് വാര്യർ ഭീഷണി മുഴക്കിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് കമന്റുകൾ. കേന്ദ്രസര്‍കാരിനെതിരെ പ്രതിഷേധിച്ചാല്‍ രാജ്യദ്രോഹിയാക്കും സൂക്ഷിച്ചോളൂ എന്ന കമന്റുകളുമുണ്ട്.

പ്രമുഖ താരങ്ങൾ പ്രതിഷേധിക്കാൻ മടിക്കുമ്പോഴാണ് യുവതാരത്തിന്റെ ഫേസ്ബുക് പോസ്റ്റ് എന്നതാണ് ശ്രദ്ധേയം. ഫേസ്ബുക് പോസ്റ്റ് കാണാം.



Keywords: Kannur, Kerala, News, Social Media, Cine Actor, Vineeth Srinivasan, Facebook Post, Viral, Singer, India, Cinema, Cycle, Comments, BJP, Income Tax, Government, 'Dhoom 4 On  Cycle'; Vineeth Srinivasan slams fuel price hike.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?