ഇന്റര്‍നെറ്റ് ബാങ്കിംഗ്, യോനോ, യുപിഐ ഉള്‍പെടെയുള്ള എസ്ബിഐയുടെ സെര്‍വീസുകള്‍ക്ക് ഉച്ചയ്ക്ക് 40 മിനുട് തടസം നേരിടും


തിരുവനന്തപുരം: (https://ift.tt/3xtikpk) എസ് ബി ഐയുടെ സെര്‍വീസുകള്‍ ഞായറാഴ്ച ഉച്ചയ്ക്ക് തടസപ്പെടും. ഇന്റര്‍നെറ്റ് ബാങ്കിംഗ്, യോനോ, യു പി ഐ ഉള്‍പെടെയുള്ള സെര്‍വീസുകള്‍ക്കാണ് തടസം നേരിടുക. ഉച്ചയ്ക്ക് ഒരു മണി മുതല്‍ 1.40 വരെയാണ് പ്രവര്‍ത്തനം തടസപ്പെടുക.

ഡെപോസിറ്റ് മെഷീനായ എഡിഡബ്ല്യുഎംഎസില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ സാധിക്കില്ലെന്നും എസ് ബി ഐ അറിയിച്ചു. വ്യാപകമായ പണം തട്ടിപ്പ് ഉണ്ടായതിനെ തുടര്‍ന്നാണ് ഈ സേവനം എസ് ബി ഐ നിര്‍ത്തിയത്.

News, Kerala, State, Thiruvananthapuram, Bank, SBI, Finance, Business, Technology, Internet, SBI Customers Alert! Internet banking, YONO, UPI to remain unavailable today for 40 minutes


പ്രശ്നം പരിഹരിച്ചതിനുശേഷമെ മെഷീനില്‍നിന്നും പണം പിന്‍വലിക്കാനുള്ള സംവിധാനം പുന:സ്ഥാപിക്കുകയുള്ളു. ഏത് രീതിയിലാണ് പണം തട്ടിപ്പ് നടന്നതെന്നും എത്രത്തോളം പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും എസ് ബി ഐയുടെ ഐ ടി വിഭാഗം പരിശോധന നടത്തിവരുകയാണ്.

Keywords: News, Kerala, State, Thiruvananthapuram, Bank, SBI, Finance, Business, Technology, Internet, SBI Customers Alert! Internet banking, YONO, UPI to remain unavailable today for 40 minutes

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?