യുഎസിലെ മിനിയപൊളിസില്‍ വെടിവെയ്പ്; 3 പേര്‍ കൊല്ലപ്പെട്ടു

വാഷിങ്ടണ്‍: (www.kvartha.com 07.06.2021) യുഎസിലെ മിനിയപൊളിസിലുണ്ടായ വെടിവെയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. മിനിയപൊളിസില്‍ മൂന്ന് സ്ഥലങ്ങളിലായാണ് വെടിവെയ്പ് നടന്നത്. വടക്കന്‍ മിനിയപൊളിസിലെ സെക്കന്‍ഡ് സ്ട്രീറ്റ് 22 അവന്യൂവില്‍ പുലര്‍ചെ 1.30 മണിയോടെ ഒരു സ്ത്രീക്ക് വെടിയേല്‍ക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 

മിനിറ്റുകള്‍ക്ക് ശേഷം ഈസ്റ്റ് ലേക്ക് സ്ട്രീറ്റിന് സമീപം അടുത്ത വെടിവെയ്പുണ്ടായി. രണ്ട് കാറുകളിലായി എത്തിയവര്‍ തമ്മില്‍ തര്‍ക്കം ആരംഭിക്കുകയും പരസ്പരം വെടിവെയ്ക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവിടെ വെടിയേറ്റത് തര്‍ക്കം കണ്ട് സ്ഥലത്തെത്തിയ യാത്രക്കാരനാണ്. 

Washington, News, World, Crime, Killed, Death, Police, Shot dead, US: 3 killed in separate Minneapolis shootings

സൗത്ത് ഫിഫ്ത് സ്ട്രീറ്റിലാണ് പുലര്‍ചെ രണ്ട് മണിയോടെ മൂന്നാമത്തെ സംഭവം. വെടിയേറ്റയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് മെട്രോ ട്രാന്‍സിറ്റ് പൊലീസ് അറിയിച്ചു. അക്രമിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Washington, News, World, Crime, Killed, Death, Police, Shot dead, US: 3 killed in separate Minneapolis shootings


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?