മാൻഹോളിൽ വീണ് 3 നിർമാണ തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു

മംഗളൂറു: (www.kasargodvartha.com 06.06.2021) രാമനഗരം മല്ലേശ്വര ലേഔടിൽ നിർമാണത്തിലുള്ള മാൻഹോളിൽ വീണ് മൂന്ന് തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു. കെ സി രാജേഷ് (40), ബി എം മഞ്ചുനാഥ് (29), കെ എൻ മഞ്ചുനാഥ് (32) എന്നിവരാണ് അപകടത്തിൽപെട്ടത്.

Three construction workers suffocated to death after falling into a manhole


മണൽചാക്കുകളും സിമന്റ് കട്ടകളും മാറ്റുന്നതിനിടെ രാജേഷ് അബദ്ധത്തിൽ കാൽവഴുതി ഹോളിൽ വീഴുകയായിരുന്നു. രാജേഷിനെ രക്ഷിക്കാൻ മറ്റു രണ്ടുപേരും പിന്നാലെ ഇറങ്ങി. എന്നാൽ മാൻഹോളിൽ ഓക്സിജെൻ ലഭിക്കുന്നതിനുള്ള സംവിധാനം കരാറുകാരൻ ഏർപെടുത്തുകയോ ആ അപകടം സംബന്ധിച്ച് തൊഴിലാളികളെ അറിയിക്കുകയോ ചെയ്തില്ലെന്ന് രാമനഗരം ജില്ല പൊലീസ് സൂപ്രണ്ട് ഗിരീഷ് പറഞ്ഞു.

സംഭവം അറിഞ്ഞ് കരാറുകാരൻ ഒളിവിൽ പോയെന്നും പൊലീസ് പറഞ്ഞു. ഓക്സിജൻ ക്രമീകരണങ്ങളോടെ ഹോളിൽ ഇറങ്ങിയ അഗ്നിശമന സേനയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മാൻഹോൾ നിർമാണം
നഗരസഭയെ അറിയിക്കണമെന്ന നിയമം കരാറുകാരൻ പാലിച്ചില്ലെന്നും മുനിസിപൽ കമീഷണർ നന്ദകുമാർ ആരോപിച്ചു.

Keywords: News, Kasaragod, Mangalore, India, National, Construction -workers-union, State, Three construction workers suffocated to death after falling into a manhole.

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?