'സുരേഷ് വീട്ടിൽ ഡീസൽ വാങ്ങി കൊണ്ടുവന്നതെന്തിന്?' മകൾ മരിച്ചതിന്റെ തലേദിവസം സുരേഷിന്റെ അച്ഛൻ 3 ലക്ഷം രൂപ ചോദിച്ചിരുന്നു, ആരോപണങ്ങളുമായി അർചനയുടെ കുടുംബം

തിരുവനന്തപുരം: (www.kvartha.com 22.06.2021) വിഴിഞ്ഞം പയറ്റുവിളയിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയ അർചനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അച്ഛൻ. മകളുടെ ഭർത്താവ് സുരേഷ് തലേദിവസം വീട്ടിൽ ഡീസൽ വാങ്ങിക്കൊണ്ട് വന്നിരുന്നു. ഉറുമ്പ് ശല്യം ഒഴിവാക്കാനാണ് എന്ന് പറഞ്ഞാണ് ഡീസൽ വാങ്ങി വച്ചതെന്നും അ‍ർചനയുടെ അച്ഛൻ പറഞ്ഞു.

മകളുടേത് പ്രണയവിവാഹമായിരുന്നു. അർചനയും ഭർത്താവ് സുരേഷും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. സുരേഷിന്‍റെ അച്ഛൻ തന്നോട് 3 ലക്ഷം രൂപ ചോദിച്ചിരുന്നു. പലതും മകൾ തന്നോടോ വീട്ടുകാരോടോ പറയാതെ ഒളിച്ചുവയ്ക്കാറായിരുന്നുവെന്നും, പലപ്പോഴും വീട്ടിലെത്തിയാൽ മകൾ കരഞ്ഞുകൊണ്ടിരിക്കുന്നതാണ് കാണാറെന്നും അച്ഛൻ പറയുന്നു.

തിങ്കളാഴ്ച രാത്രി ഡീസലൊഴിച്ച് തീ കൊളുത്തി പൊള്ളലേറ്റ നിലയിലാണ് അർചനയെ കണ്ടെത്തിയത്. വീട്ടിൽവച്ച് തന്നെ അർചന മരിച്ചിരുന്നു. തൊട്ടടുത്ത ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.

2020 മെയ് മാസത്തിലായിരുന്നു സുരേഷിന്‍റെയും അർചനയുടെയും വിവാഹം. ഇരുവരുടേതും പ്രണയവിവാഹമായിരുന്നു. സുരേഷിനൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു അർചന. പിന്നീട് വീട്ടുകാർ ഇടപെട്ട് വിവാഹം നടത്തിക്കൊടുത്തു. വിവാഹശേഷം പല തവണ സുരേഷും അർചനയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. പലതും അർചന വീട്ടിൽ പറയുമായിരുന്നില്ല എന്ന് അച്ഛൻ പറഞ്ഞു.

News, Thiruvananthapuram, Allegation, Police, Case, Kerala, State, Death, Father, Vizhinjam Archana death, Father allegations, Suresh, Archana Suresh,

നഴ്സിംഗ് കോഴ്സ് പാസായ അർചനയെ ജോലി ചെയ്യാൻ വിടാൻ സുരേഷ് തയ്യാറായിരുന്നില്ല. പലപ്പോഴും പ്രശ്നങ്ങളുണ്ടെന്നറിഞ്ഞ് താനവിടെ ചെല്ലുമ്പോൾ അർചന കരഞ്ഞു കൊണ്ടിരിക്കുന്നതാണ് കാണാറ്. പ്രശ്നങ്ങളെല്ലാം താൻ തന്നെ പരിഹരിച്ചോളാമെന്ന് അർചന അപ്പോഴെല്ലാം പറയുമെന്നും അദ്ദേഹം പറഞ്ഞു.

മകൾ മരിക്കുന്നതിന് തലേന്ന് സുരേഷിന്‍റെ അച്ഛൻ വീട്ടിൽ വന്നിരുന്നു. സുരേഷിന്‍റെ സഹോദരന് വസ്തു വാങ്ങാൻ 3 ലക്ഷം രൂപ ചോദിച്ചു. എന്നാൽ അത്രയും പണം അപ്പോൾ തന്‍റെ പക്കലുണ്ടായിരുന്നില്ല. സുരേഷും അർചനയും തലേന്ന് വീട്ടിലേക്ക് വന്നിരുന്നു. അന്ന് സുരേഷ് വീട്ടിലേക്ക് ഡീസൽ വാങ്ങി കൊണ്ടുവയ്ക്കുന്നതെന്തിനെന്ന് താൻ ചോദിച്ചതാണ്. ഉറുമ്പുശല്യം ഒഴിവാക്കാനാണെന്നാണ് സുരേഷ് അപ്പോൾ പറഞ്ഞതെന്നും അച്ഛൻ പറഞ്ഞു. മകൾ ആത്മഹത്യ ചെയ്യില്ലെന്നും, കൊന്നതാണെന്നും അച്ഛൻ ആരോപിക്കുന്നു.

Keywords: News, Thiruvananthapuram, Allegation, Police, Case, Kerala, State, Death, Father, Vizhinjam Archana death, Father allegations, Suresh, Archana Suresh, Vizhinjam Archana death: Father allegations against Suresh.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?