ത്രിപുരയില്‍ കാലിക്കടത്ത് ആരോപിച്ച് 3 പേരെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി
അഗര്‍തല: (www.kvartha.com 21.06.2021) ത്രിപുരയില്‍ കാലിക്കടത്ത് ആരോപിച്ച് മൂന്നുപേരെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി. അഗര്‍ത്തലയിലേക്ക് കാലികളുമായി പോവുകയായിരുന്ന സയ്യിദ് ഹുസൈന്‍ (30), ബിലാല്‍ മിയാഹ് (28), സൈഫുല്‍ ഇസ്ലാം (18) എന്നിവരാണ് കൊല്ലപ്പെട്ടത്. ഖൊവായ് ജില്ലയിലെ മഹാറാണിപുര്‍ ഗ്രാമത്തിലാണ് സംഭവം.
അഗര്‍തലയിലേക്ക് ലോറിയില്‍ അഞ്ച് കാലികളുമായി പോകുകയായിരുന്നു ഇവര്‍ എന്ന് പൊലീസ് പറഞ്ഞു. വാഹനം തടഞ്ഞ അക്രമികള്‍ ആയുധങ്ങളും മറ്റും ഉപയോഗിച്ച് ഇവരെ ആക്രമിച്ചു. സയ്യിദിനെയും ബിലാലിനെയും അവിടെ വച്ച് തന്നെ അക്രമികള്‍ മര്‍ദിച്ചെങ്കിലും സൈഫുല്‍ ഇസ്ലാം ഓടി രക്ഷപ്പെട്ടു.
എന്നാല്‍ അല്‍പം അകലെ വച്ച് സൈഫുലിനെയും അക്രമികള്‍ പിടികൂടി. ഇവരെ പിന്നീട് അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലും അവിടെ നിന്ന് അഗര്‍ത്തല ഗോവിന്ദ് ബല്ലഭ് പന്ത് ആശുപത്രിയിലും എത്തിച്ചെങ്കിലും മൂവരും മരിച്ചു. പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: News, National, Killed, Death, Police, Crime, Attack, Hospital, Cattle, Theft, Three killed in Tripura on suspicion of cattle theft
Powered by Info News For You

Comments
Post a Comment