ബ്ലാക് ഫംഗസ്; മുംബൈയില്‍ 3 കുട്ടികളുടെ ഓരോ കണ്ണ് വീതം നീക്കം ചെയ്തു
മുംബൈ: (www.kvartha.com 18.06.2021) ബ്ലാക് ഫംഗസ് ബാധയെ തുടര്‍ന്ന് മുംബൈയില്‍ മൂന്ന് കുട്ടികളുടെ ഓരോ കണ്ണ് വീതം നീക്കം ചെയ്തു. നാല്, ആറ്, 14 പ്രായങ്ങളിലുള്ള കുട്ടികളുടെ കണ്ണുകളാണ് നീക്കം ചെയ്തത്. മുംബൈയിലെ രണ്ട് ആശുപത്രികളിലായാണ് ഇവരുടെ ശസ്ത്രക്രിയ നടന്നത്. ഇതില്‍ നാലും ആറും വയസുള്ള കുട്ടികള്‍ പ്രമേഹ ബാധിതരായിരുന്നില്ല.
14കാരി പ്രമേഹ ബാധിതയായിരുന്നു. 16 വയസുള്ള പ്രമേഹ ബാധിതയായ മറ്റൊരു പെണ്‍കുട്ടിയുടെ വയറിന്റെ ഒരു ഭാഗത്തും ബ്ലാക് ഫംഗസ് ബാധ കണ്ടെത്തിയിരുന്നു. കോവിഡ് നെഗറ്റീവ് ആയ ശേഷമാണ് കുട്ടിയില്‍ പ്രമേഹവും കണ്ടെത്തിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഈ കുട്ടിക്കും ഒരു കണ്ണ് നീക്കം ചെയ്യേണ്ടി വന്ന 14കാരിക്കും കോവിഡ് രണ്ടാം തരംഗത്തിലാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്.
Keywords: Mumbai, News, National, Doctor, COVID-19, Children, Black Fungus, Eyes, Black Fungus; Doctors Remove Eyes of Three Children in Mumbai
Powered by Info News For You

Comments
Post a Comment