കൊല്ലത്ത് 3 പേർ ഷോകേറ്റ് മരിച്ച സംഭവം; ബള്‍ബ് ഇടുന്നതിന് വേണ്ടി വലിച്ചിരുന്ന താത്കാലിക ലൈനില്‍ നിന്നുമാണ് അപകടമുണ്ടായതെന്ന് പ്രാഥമിക നിഗമനം, പൊലീസും കെഎസ്ഇബിയും അന്വേഷണം തുടങ്ങി

കൊല്ലം: (www.kvartha.com 16.06.2021) പ്രാക്കുളത്ത് ഒരു കുടുംബത്തിലെ രണ്ട് പേര്‍ ഉള്‍പെടെ മൂന്ന് പേര്‍ക്ക് ഷോകേറ്റ് മരിച്ച സംഭവത്തില്‍ പൊലീസും വൈദ്യുതി ബോര്‍ഡും അന്വേഷണം തുടങ്ങി. വീടിന് ഉള്ളില്‍ നിന്ന് പുറത്തേക്ക് വലിച്ചിരുന്ന താത്കാലിക വൈദ്യുതി ലൈനില്‍ നിന്നുമാണ് ഷോകേറ്റത് എന്നാണ് പ്രാഥമിക നിഗമനം. പൊലീസിന്‍റെ പരിശോധനയിലും ഇത് വ്യക്തമായിട്ടുണ്ട്.

സന്തോഷിന്‍റെ ഭാര്യ റംല വീടിന് പുറത്ത് വച്ച് കാല്‍വഴുതി വീഴുന്നതിനിടയില്‍ വൈദ്യൂതി ലൈനിലേക്ക് പിടിച്ചതിനെ തുടര്‍ന്ന് ഷോകേറ്റതാണ്. റംലയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ഭര്‍ത്താവ് സന്തോഷിന് വൈദ്യുതാഘാതം ഏറ്റത്. ഇവരെ രക്ഷിക്കുന്നതിനിടയിലാണ് അയല്‍വാസിയായ ശ്യാംകുമാറിന് ഷോകേറ്റ് മരിച്ചതെന്നും പൊലീസ് പറയുന്നു.

News, Kollam, Police, KSEB, Investigates, Kerala, State,

വീടിന് ഉള്ളില്‍ നിന്ന് പുറത്തേക്ക് വലിച്ചിരിക്കുന്ന താത്കാലിക ലൈനുകള്‍ വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. സുരക്ഷ ഉറപ്പാക്കാതെ വൈദ്യുതി ലൈനുകള്‍ വലിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

അയല്‍വാസികളാണ് മൂന്ന് പേരെയും ആശുപത്രിയില്‍ എത്തിച്ചത്. സന്തോഷും റംലയും അപകടമുണ്ടായ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നവരാണ്. മൂന്ന് പേരും അപകട സ്ഥലത്ത് വച്ച് തന്നെ മരണത്തിന് കീഴടങ്ങിയിരുന്നു. മരിച്ച റംല-സന്തോഷ് ദമ്പതികള്‍ക്ക് മൂന്ന് കട്ടികള്‍ ഉണ്ട്. ഇവരുടെ അയല്‍വാസിയും സന്തോഷിന്‍റെ സുഹൃത്തുമാണ് മരിച്ച ശ്യാംകുമാര്‍.

Keywords: News, Kollam, Police, KSEB, Investigates, Kerala, State, Police and kseb start investigation on 3 people death in Kollam.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?