അമേരികയില്‍ മലയാളി യുവാവും 3 വയസുകാരനായ മകനും കടലില്‍ മുങ്ങിമരിച്ച നിലയില്‍
ചീരഞ്ചിറ: (www.kvartha.com 13.06.2021) അമേരികയില്‍ മലയാളി യുവാവും മൂന്ന് വയസുകാരനായ മകനും കടലില്‍ മുങ്ങിമരിച്ച നിലയില്‍. ചീരഞ്ചിറ പുരയ്ക്കല്‍ പരേതനായ ബേബി മാത്യുവിന്റെയും മേരിക്കുട്ടിയുടെയും മകന്‍ ജാനേഷ് (37), മകന്‍ ഡാനിയല്‍ (3) എന്നിവരാണ് മരിച്ചത്. അതേസമയം അപകടം സംബന്ധിച്ച മറ്റു വിവരങ്ങള്‍ നാട്ടിലുള്ള ബന്ധുക്കള്‍ക്ക് ലഭ്യമല്ല.
ജോലി കഴിഞ്ഞെത്തിയ ജാനേഷ്, ഡാനിയലുമായി അപ്പോളോ ബീച്ചില്‍ പോയപ്പോഴാണ് അപകടമുണ്ടായതെന്നും ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച മറ്റൊരാളും അപകടത്തില്‍പെട്ടതായുമാണ് സൂചന. ഐടി എന്‍ജിനീയറായ ജാനേഷ് കുടുംബസമേതം ഫ്‌ലോറിഡയിലെ ടാംപയിലാണ് താമസിക്കുന്നത്. ഭാര്യ അനീറ്റ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിങ് സൂപ്രണ്ടാണ്. എട്ടു മാസം പ്രായമുള്ള സ്റ്റെഫാനും മകനാണ്. 2019 അവസാനമാണ് ഇവര്‍ നാട്ടിലെത്തി മടങ്ങിയത്.
Keywords: News, Kerala, Death, Sea, Son, Youth, Hospital, Malayalee youth and his 3-year-old son drowned to death in USA
Powered by Info News For You

Comments
Post a Comment