3.9 ലക്ഷം രൂപയുടെ മാരക എംഡിഎംഎ മയക്കുമരുന്നുമായി 2 കാസർകോട് സ്വദേശികൾ മംഗളൂറിൽ അറസ്റ്റിൽ

മംഗളുറു: (www.kasargodvatha.com 14.06.2021 ) 3.9 ലക്ഷം രൂപയുടെ മാരക എംഡിഎംഎ മയക്കുമരുന്നുമായി രണ്ട് കാസർകോട് സ്വദേശികൾ മംഗളൂറിൽ അറസ്റ്റിലായി. ശഫീഖ്, അൽത്വാഫ് എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് മഞ്ഞനാടി നടേക്കലിൽ വെച്ച് പൊലീസ് പരിശോധനയ്ക്കിടെയാണ് ഇവരിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തത്. .
               
Two Kasargod natives arrested with MDMA worth Rs 3.9 lakh

                            
കെഎൽ 14 ആർ 3536 രജിസ്ട്രേഷൻ നമ്പറുള്ള കാർ മപ്പാർ, മുടിപ്പു, നടേക്കൽ വഴി ഉപ്പിനങ്ങാടിയിൽ നിന്ന് കേരളത്തിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. 65 ഗ്രാം എംഡിഎംഎ മയക്കുമരുന്നുകളാണ് പിടിച്ചെടുത്തത്. അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന സ്വിഫ്റ്റ് കാറും 11,000 രൂപ വിലവരുന്ന നാല് മൊബൈൽ ഫോണുകളും പിടികൂടിയിട്ടുണ്ട്.

ബെംഗളൂറിലെ കമ്മനഹള്ളിയിൽ നിന്നാണ് പ്രതികൾ മയക്കുമരുന്ന് വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. കൊണാജെ സ്റ്റേഷൻ പൊലീസ് സബ് ഇൻസ്പെക്ടർ മല്ലികാർജുന ബിരദാരയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്‌.

Keywords: Kasaragod, Karnataka, Mangalore, Arrest, MDMA, Police, Car, Drugs, Two Kasargod natives arrested with MDMA worth Rs 3.9 lakh.< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?