പോസ്റ്റ്‌മോര്‍ടെം ചെയ്യുന്നതിനായി ആശുപത്രി ജീവനക്കാര്‍ 3800 രൂപ ആവശ്യപ്പെട്ടു; പരാതിയുമായി രോഗിയുടെ ബന്ധുക്കള്‍
ലഖ്‌നൗ: (https://ift.tt/3xtikpk) ലഖ്‌നൗവിലെ കെജിഎംയു ആശുപത്രിയില്‍ നിന്ന് പോസ്റ്റ്‌മോര്‍ടെം ചെയ്യുന്നതിനായി ജീവനക്കാര്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന പരാതിയുമായി രോഗിയുടെ ബന്ധുക്കള്‍. പോസ്റ്റ്‌മോര്‍ടെം നടത്തുന്നതിനായി രോഗിയുടെ ബന്ധുക്കളില്‍ നിന്ന് 3800 രൂപ ആവശ്യപ്പെട്ടെന്നാണ് ആരോപണം.
സംഭവത്തിന്റേതെന്ന രീതിയില്‍ പുറത്തായ വിഡിയോ ദൃശ്യങ്ങളില്‍ മരിച്ചയാളുടെ ബന്ധുക്കളില്‍ നിന്ന് ജീവനക്കാര്‍ പണം ആവശ്യപ്പെടുന്നത് കാണാം. രോഗിയ്‌ക്കൊപ്പം സഹായിയായി നിന്നയാള്‍ പകര്‍ത്തിയ വിഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ആശുപത്രിയില്‍ നിലത്ത് മരിച്ചയാളുടെ മൃതദേഹം കിടക്കുന്നതും ജീവനക്കാര്‍ പണം ചോദിക്കുന്നതും വൈറലായ വിഡിയോയില്‍ കാണാം.
എന്നാല്‍ പണം ആവശ്യപ്പെടുന്നത് വിഡിയോയില്‍ വ്യക്തമാണെങ്കിലും ആശുപത്രി ജീവനക്കാരല്ലെന്നാണ് കെജിഎംയു ആശുപത്രിയുടെ വാദം. പോസ്റ്റ്‌മോര്‍ടെത്തിനായി ആശുപത്രി പണം വാങ്ങുന്നില്ലെന്നാണ് ആശുപത്രി വക്താവ് സുധീര്‍ കുമാര്‍ പ്രതികരിച്ചത്.
സംഭവത്തില്‍ അശുപത്രിയുടെ അനാസ്ഥയ്‌ക്കെതിരായി പരാതി നല്‍കിയിരിക്കുകയാണ് രോഗിയുടെ ബന്ധുക്കള്‍. ജില്ലാ മജിസ്‌ട്രേറ്റിനും പൊലീസ് കമീഷണര്‍ക്കും രോഗിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ടെം ചെയ്ത ജീവനക്കാര്‍ മദ്യ ലഹരിയിലായിരുന്നുവെന്നും ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു.
Powered by Info News For You

Comments
Post a Comment