365 ദിവസവും പരിസ്ഥി ദിനാചരണം; വേറിട്ട മാതൃകയുമായി നന്മ മരം ഫൗൻഡേഷൻ
കാസർകോട്: (www.kasargodvartha.com 10.06.2021) 365 ദിവസവും പരിസ്ഥി ദിനാചരണമെന്ന വേറിട്ട മാതൃകയുമായി വീണ്ടും നന്മ മരം ഫൗൻഡേഷൻ. 2022 ജൂൺ അഞ്ച് വരെ നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. വനമിത്ര ഡോ. സൈജു ഖാലിദ് 2017 മാർചിൽ ആരംഭിച്ച പദ്ധതി കേരളത്തിനകത്തും പുറത്തും നടപ്പിലാക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് ഫൗൻഡേഷൻ. 'മാനസിക ഉല്ലാസത്തിന് വൃക്ഷ വ്യാപനം' എന്ന സന്ദേശവുമായാണ് ഈ വർഷത്തെ പ്രവർത്തനങ്ങൾ. ഒരു മാസം പൂർണമായും ഒരു ജില്ല കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പിലാക്കുക.
പരിസ്ഥിതി ദിനാചരണവും സംസ്ഥാന നന്മ മരം അവാർഡ് പ്രഖ്യാപനവും ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. വർഷം മുഴുവൻ വൃക്ഷ വ്യാപന പ്രവർത്തനങ്ങളിൽ ഏർപെട്ട നന്മ മരം പദ്ധതി ഇന്ത്യയിലെ തന്നെ അത്തരത്തിലുള്ള ആദ്യ പദ്ധതിയാകുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. മാനസിക പിരിമുറുക്കം അകറ്റാൻ പരിസ്ഥിതി പ്രവർത്തനങ്ങൾ എന്ന നന്മ മരം സ്ഥാപകൻ ഡോ. സൈജു ഖാലിദിന്റെ ആശയം കൂടുതൽ പ്രചരിപ്പിക്കേണ്ടതും അനുകരണീയവുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
നന്മ മരം പരിസ്ഥിതി അവാർഡ് സി ആർ മഹേഷ് എം എൽ എ പ്രഖ്യാപിച്ചു. പൊതുവിഭാഗത്തിൽ കെ നരേന്ദ്രനും, കുട്ടികളുടെ വിഭാഗത്തിൽ എം എസ് ശ്രീഹരിയും അവാർഡിന് അർഹരായി. ഡോ. സൈജു ഖാലിദ്, ഡി ഐ ജി സന്തോഷ് സുകുമാരൻ, ചലചിത്ര ഗാന രചയിതാവ് ശഹീറ നസീർ, എഴുത്തുകാരി വി എസ് ബിന്ദു, അറബ് മ്യൂസിഷ്യൻ നദീർ അബ്ദുസ്സലാം, നടൻ സാജൻ സൂര്യ, ശാജഹാൻ രാജധാനി, സകീർ ഓതലൂർ, ശീബ ഫൈസൽ സംസാരിച്ചു.
< !- START disable copy paste -->
Powered by Info News For You
നന്മ മരം മലബാർ കോർഡിനേറ്റർ സകീർ ഒതലൂർ, കാസർകോട് ജില്ലാ കോർഡിനേറ്റർ സമീറ നിസാർ എന്നിവരാണ് കാസർകോട്ടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ജൂൺ ഒമ്പതിലെ നന്മ മരം പരിസ്ഥിതി ദിനാചരണം ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി ദിനാചരണവും സംസ്ഥാന നന്മ മരം അവാർഡ് പ്രഖ്യാപനവും ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. വർഷം മുഴുവൻ വൃക്ഷ വ്യാപന പ്രവർത്തനങ്ങളിൽ ഏർപെട്ട നന്മ മരം പദ്ധതി ഇന്ത്യയിലെ തന്നെ അത്തരത്തിലുള്ള ആദ്യ പദ്ധതിയാകുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. മാനസിക പിരിമുറുക്കം അകറ്റാൻ പരിസ്ഥിതി പ്രവർത്തനങ്ങൾ എന്ന നന്മ മരം സ്ഥാപകൻ ഡോ. സൈജു ഖാലിദിന്റെ ആശയം കൂടുതൽ പ്രചരിപ്പിക്കേണ്ടതും അനുകരണീയവുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
നന്മ മരം പരിസ്ഥിതി അവാർഡ് സി ആർ മഹേഷ് എം എൽ എ പ്രഖ്യാപിച്ചു. പൊതുവിഭാഗത്തിൽ കെ നരേന്ദ്രനും, കുട്ടികളുടെ വിഭാഗത്തിൽ എം എസ് ശ്രീഹരിയും അവാർഡിന് അർഹരായി. ഡോ. സൈജു ഖാലിദ്, ഡി ഐ ജി സന്തോഷ് സുകുമാരൻ, ചലചിത്ര ഗാന രചയിതാവ് ശഹീറ നസീർ, എഴുത്തുകാരി വി എസ് ബിന്ദു, അറബ് മ്യൂസിഷ്യൻ നദീർ അബ്ദുസ്സലാം, നടൻ സാജൻ സൂര്യ, ശാജഹാൻ രാജധാനി, സകീർ ഓതലൂർ, ശീബ ഫൈസൽ സംസാരിച്ചു.
Keywords: Kasaragod, Kerala, News, Minister, Inauguration, India, MLA, Uduma, 365 days of Environment Day; Nanma Maram Foundation with a distinct model.
Powered by Info News For You

Comments
Post a Comment